കുവൈത്ത് : നഗരത്തിലെ ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്ക് അപ്രതീക്ഷിത വിരാമമിട്ട് ക്രിസ്മസ് അലങ്കാരങ്ങൾ പൊളിച്ച് പാക്ക് ചെയ്യാൻ എല്ലാ കടകളോടും പ്രാദേശിക മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.
കുവൈത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നു ക്രിസ്തുമസ് അലങ്കാര വസ്തുക്കൾ നീക്കം ചെയ്യുവാനുള്ള മുനിസിപ്പൽ അധികൃതരുടെ തീരുമാനം രാജ്യത്തെ നിലവിലുള്ള പ്രത്യേക രാഷ്ട്രീയ പശ്ചാത്തലത്തിൽ ആണെന്ന് സൂചന. ഫലസ്തീൻ ഇസ്രായീൽ യുദ്ധത്തെ തുടർന്ന് രാജ്യത്ത് എല്ലാ ആഘോഷ പരിപാടികൾക്കും നിരോധനം നില നിൽക്കുകയാണ്. ഇതോടൊപ്പം കഴിഞ്ഞ ആഴ്ച മുതൽ രാജ്യം പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതും.ഈ പശ്ചാത്തിലാണ് കുവൈത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ക്രിസ്മസ് അലങ്കാര വസ്തുക്കൾ നീക്കം ചെയ്യുന്നതിന് മുനിസിപ്പൽ അധികൃതർ നടപടി ആരംഭിച്ചിരിക്കുന്നത് എന്നാണ് വിവരം.
രാജ്യത്തെ ബഹു ഭൂരിഭാഗം വരുന്ന പ്രവാസികളും വ്യാപാര സ്ഥാപനങ്ങളും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങുന്നതിന് ഇടയിലാണ് അധികൃതരിൽ നിന്നും ഇത്തരമൊരു അപ്രതീക്ഷിതമായി തീരുമാനം ഉണ്ടായിരിക്കുന്നത്. ഈ തീരുമാനം കടയുടമകളെയും പ്രവാസികളെയും ആശയകുഴപ്പത്തിൽ ആക്കിയിരിക്കുകയാണ് ഇപ്പോൾ. ആകർഷകമായ രീതിയിൽ ക്രിസ്‌മസ് അലങ്കാര പ്രദർശനങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്ന വലിയ സ്ഥാപനങ്ങൾക്കും മുനിസിപാലിറ്റിയുടെ തീരുമാനം തിരിച്ചടിയായിട്ടുണ്ട്.
ഏകദേശം മുപ്പതിനായിരത്തോളം ക്രിസ്ത്യൻ മത വിശ്വാസികളായ കുവൈത്തി പൗരന്മാരും ലക്ഷക്കണക്കിന് ക്രിസ്ത്യൻ പ്രവാസികളുമുള്ള കുവൈത്തിൽ ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ചയാകും എന്നതും ഉറപ്പാണ്.ഇത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈറ്റിന്റെ മതം, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് അവകാശപ്പെടുന്ന ചില പൗരന്മാരുടെ എതിർപ്പിനെത്തുടർന്ന് കടകളിൽ ക്രിസ്മസ് അലങ്കാരങ്ങൾ വിൽക്കുന്നതിന് കുവൈറ്റ് നിരോധനം നേരിടുകയാണ്.
കഴിഞ്ഞ വർഷം കുവൈത്ത് മുനിസിപ്പാലിറ്റിയിൽ പൗരന്മാർ പരാതിപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററുകളിലൊന്നായ അവന്യൂസ് മാളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി മാളിനുള്ളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ക്രിസ്മസ് ട്രീ നീക്കം ചെയ്തിരുന്നു. ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ഉൾപ്പെടെ മറ്റ് പല രാജ്യങ്ങളും ക്രിസ്മസ് പൊതു അവധിയായി ഔദ്യോഗികമായി അംഗീകരിക്കാത്തതിനാൽ കുവൈറ്റിൽ ക്രിസ്മസ് അലങ്കാരങ്ങൾക്കുള്ള നിരോധനം അദ്വിതീയമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.