ആദിത്യ എല്‍-1 നിര്‍ണായക ഘട്ടം താണ്ടി; ആദ്യ ഹിസ്റ്റഗ്രാം ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു

ആദിത്യ എല്‍-1 നിര്‍ണായക ഘട്ടം താണ്ടി മുന്നോട്ട്. പേടകത്തിലെ ഏഴ് ശാസ്ത്ര ഉപകരണങ്ങളില്‍ രണ്ടാമത്തേതും പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമാകുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തതായി ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
ഭാരതത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1-പേടകത്തിന്റെ പേലോഡുകള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഇസ്രോ. സോളാര്‍ വിന്‍ഡ് ആയോണ്‍ സ്പെക്ട്രോമീറ്റര്‍ (SWIS), ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടിക്കിള്‍ എക്‌സ്പിരിമെന്റ് (ASPEX) എന്നിവയാണ് പ്രവര്‍ത്തനക്ഷമമായത്. പേലോഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി എക്‌സിലൂടെയാണ് ഇസ്രോ പങ്കുവെച്ചത്. 
SWIS പിടിച്ചെടുക്കുന്ന പ്രോട്ടോണ്‍, ആല്‍ഫ കണികകളുടെ എണ്ണത്തിലെ ഊര്‍ജ്ജ വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്ന ഹിസ്റ്റോഗ്രാം ഇസ്രോ പുറത്തുവിട്ടിട്ടുണ്ട്. SWIS ന്റെ ദിശാസൂചന കഴിവുകള്‍ സൗരവാത പ്രോട്ടോണുകളുടെയും ആല്‍ഫ കണങ്ങളുടെയും കൃത്യമായ അളവുകള്‍ ലഭ്യമാക്കും.  സൗരവാതത്തിന്റെ ഗുണവിശേഷതകള്‍, അടിസ്ഥാന പ്രക്രിയകള്‍, ഭൂമിയില്‍ അവയുടെ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ദീര്‍ഘകാല ചോദ്യങ്ങള്‍ പരിഹരിക്കുന്നതിനും ഇത് ഗണ്യമായ സംഭാവന നല്‍കുന്നു. ആദിത്യ-എല്‍1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 ല്‍ (എല്‍ 1) എത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് നേരത്തെ അറിയിച്ചിരുന്നു. 
ചന്ദ്രയാന്‍-3 ന്റെ വിജയകരമായ ദൗത്യത്തിന് ശേഷം സെപ്റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഐഎസ്ആര്‍ഒ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപിച്ചത്. സൂര്യനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് വേണ്ടിയുള്ളതാണ് ഈ ദൗത്യം. ഏഴ് പേലോഡ്‌സ് ആണ് ആദിത്യ എല്‍ 1ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശത്തെ നിരീക്ഷിക്കും. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !