അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് പ്രാർത്ഥനയായി 5000ലധികം അമേരിക്കൻ വജ്രങ്ങൾ ഉപയോഗിച്ചുള്ള അപൂർവസുന്ദരമാല.
![]() |
CREDITS:ANI |
രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളാണ് മനോഹരമായ മാലയിൽ കൊത്തിവച്ചിട്ടുള്ളത്. സൂറത്തിൽ പ്രവർത്തിക്കുന്ന വജ്രവ്യാപാരിയാണ് പ്രതിഷ്ഠാദിനചടങ്ങിന്റെ ഭാഗമായി ആകർഷകമായ മാല ക്ഷേത്രത്തിന് സമ്മാനിക്കുന്നത്. ജനുവരി 22 നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ. ഇന്ത്യയിലെ ജനങ്ങൾക്ക് ആത്മീയവും ചരിത്രപരവും സാംസ്‌കാരികവുമായി വലിയ പ്രാധാന്യമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ ആത്മീയചൈതന്യം നിറയുന്ന അന്തരീക്ഷത്തിൽ പൂർത്തിയാക്കാനാണ് രാമക്ഷേത്രട്രസ്റ്റ് തീരുമാനിച്ചിട്ടുള്ളത്.
5000-ലധികം അമേരിക്കൻ വജ്രങ്ങൾ ഉപയോഗിച്ചാണ് മാല നിർമ്മിച്ചതെന്ന് രസേഷ് ജൂവൽസ് ഡയറക്ടർ കൗശിക് കകാഡിയ പറഞ്ഞു. രണ്ടുകിലോ വെള്ളിയും ഉപയോഗിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സമ്മാനമായി നൽകണമെന്ന ഉദ്ദേശത്തോടെയാണ് മാല പണിതത്.
അയോധ്യയിലെ രാം ലല്ലയുടെ (ശിശുവായ ഭഗവാൻ രാമൻ) പ്രാൺ-പ്രതിഷ്ഠ (പ്രതിഷ്ഠ) ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന്, പ്രധാന ചടങ്ങിന് ഒരാഴ്ച മുമ്പാണ് തുടങ്ങുന്നത്.
വാരണാസിയിൽ നിന്നുള്ള വൈദിക പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് ജനുവരി 22 ന് രാം ലല്ലയുടെ സമർപ്പണ ചടങ്ങിന്റെ പ്രധാന ചടങ്ങുകൾ നിർവഹിക്കും. ജനുവരി 14 മുതൽ ജനുവരി 22 വരെയാണ് അയോധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കുന്നത്.
ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നടത്തുന്ന 1008 ഹുണ്ടി മഹായാഗങ്ങളും സംഘടിപ്പിക്കും. രാമക്ഷേത്രത്തിന്റെ മഹത്തായ പ്രതിഷ്ഠയ്ക്കായി ഉത്തർപ്രദേശിലെ ക്ഷേത്രനഗരത്തിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഭക്തരെ ഉൾക്കൊള്ളുന്നതിനായി അയോധ്യയിൽ നിരവധി ടെന്റ് സിറ്റികളും നിർമ്മിക്കും. 10,000-15,000 പേർക്ക് സൗകര്യമൊരുക്കുമെന്നാണ് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.