കാസര്‍കോട്: ഗസ്സയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.
ജനീവ കണ്‍വെൻഷൻ നിര്‍ദേശങ്ങള്‍ ലംഘിച്ച യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു. തങ്ങളുടെ ഭൂമിയും ജീവിതവും ജനതയെയും സംരക്ഷിക്കാൻ ആയുധമെടുത്തവരാണ് ഹമാസ്. ഹമാസിനെ ഭീകരരെന്ന് വിളിക്കാനാകില്ലെന്നും അങ്ങനെ വിശേഷിപ്പിക്കുന്നതിനെ എതിര്‍ക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ഇറാഖില്‍ 10 ലക്ഷത്തോളം മുസ് ലിംകളെയും അറബികളെയും അമേരിക്ക കൊന്നൊടുക്കിയിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ ഏഴ് ലക്ഷത്തോളം മുസ് ലിംകളെയാണ് കൊലപ്പെടുത്തിയത്.
വിയറ്റ്നാമിലെയും കൊറിയയിലെയും നിരപാരാധികളെയും അമേരിക്ക കൊന്നു. എന്നാല്‍, അമേരിക്കയുടെ യുദ്ധത്തോടുള്ള അത്യാഗ്രഹം തീര്‍ന്നില്ലെന്നും അതാണ് ഫലസ്തീനില്‍ കാണുന്നതെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ മഹാത്മ ഗാന്ധി വ്യക്തമാക്കിയതാണ്. അമേരിക്ക അമേരിക്കക്കാര്‍ക്കും ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാൻസ് ഫ്രഞ്ചുകാര്‍ക്കും എന്ന പോലെ ഫലസ്തീൻ ഫലസ്തീനികള്‍ക്കുള്ളതാണെന്ന് 1938ല്‍ ഹരിജൻ മാസികയില്‍ ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്.
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇന്ത്യ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങില്‍ ഫലസ്തീൻ നേതാവ് യാസര്‍ അറാഫത്ത് കരഞ്ഞത് ഓര്‍ക്കുന്നു, 'തന്റെ സഹോദരി പോയി' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്ക് ഫലസ്തീനുമായി വൈകാരിക ബന്ധമുണ്ട്.
അമേരിക്കയെ പിന്തുണക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് നാണമില്ലേ എന്ന് ഉണ്ണിത്താൻ ചോദിച്ചു. ഇന്ത്യൻ വംശജനായ ഋഷി സുനക് ഇന്ന് യു.കെയുടെ പ്രധാനമന്ത്രിയാണ്. എന്നാല്‍, അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. യു.എസിന്‍റെയും യു.കെയുടെയും സാമന്തനാകാൻ സമ്മതിച്ചതിലൂടെ പ്രധാനമന്ത്രി ഇന്ത്യയെ നാണംകെടുത്തി.
ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം. ഇസ് ലാമിക ലോകം ഒരുമിച്ചാല്‍ ബിന്യാമിൻ നെതന്യാഹുവിന്‍റെ ഒരു തരി പോലും കാണില്ല.
പക്ഷേ, അവര്‍ സമാധാനകാംക്ഷികളാണ്. അവര്‍ക്ക് ക്ഷമയും ആത്മസംയമനവും ഉണ്ട്. ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടതിനാലാണ് ഹമാസ് ആയുധമെടുത്തതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.