ന്യൂയോർക്ക്: അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. വെർമണ്ട് യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായതെന്നാണ് റിപ്പോട്ട്.
സംഭവം നടന്നത് ശനിയാഴ്ച വൈകുന്നേരമാണ്. അക്രമിയെ പിടികൂടാനായില്ല എന്നാണ് റിപ്പോർട്ട്. ഇസ്രയേൽ ഹമാസ് യുദ്ധ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമിതെന്ന വിലയിരുത്തലിലാണ് പോലീസ്.
ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ടു പേർ ഐസിയുവിലാണ്. ഇവർ തെരുവിലൂടെ നടക്കുമ്പോൾ അക്രമി വെടിവച്ച ശേഷം കടന്നുകളഞ്ഞു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ കാരണം ഇത്‌വരെ വ്യക്തമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.