അന്തരിച്ച ഒ.ഐ.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളത്തിന്റെ മൃതദേഹം നാട്ടില്‍ ഖബറടക്കും

റിയാദ്: ആലപ്പുഴ ജില്ലയിലെ കായംകുളം കൊല്ലന്റയ്യത്ത് വീട്ടില്‍ സത്താര്‍ മൂന്നു പതിറ്റാണ്ടോളം റിയാദില്‍ പ്രവാസിയായിരുന്നു. ഇന്നലെ ആയിരുന്നു മരണം സംഭവിച്ചത്. 

അന്തരിച്ച ഒ.ഐ.സി.സി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളത്തിന്റെ മൃതദേഹം ഇന്ന് രാത്രി 10.30ന് റിയാദ് വിമാനത്താവളത്തില്‍ നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊണ്ടുപോകും. നാളെ രാവിലെ 9.30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.

മൃതദേഹം ഇന്ന് മൂന്നു മണിക്കാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നത്. കാണാനും നിസ്‌കാരത്തില്‍ പങ്കെടുക്കാനും ആഗ്രഹിക്കുന്നവര്‍ രണ്ട് മണിക്ക് മോര്‍ച്ചറിക്കടുത്ത മസ്ജിദില്‍ എത്തണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

 എംഇഎസ് റിയാദ് ചാപ്റ്റര്‍ ട്രഷറര്‍, കായംകുളം പ്രവാസി അസോസിയേഷന്‍ (കൃപ) രക്ഷാധികാരി, റിയാദിലെ മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയായ എന്‍.ആര്‍.കെ ഫോറത്തിന്റെ വൈസ് ചെയര്‍മാന്‍, പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍കയുടെ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !