രാമായണവും മഹാഭാരതവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി വിദഗ്ധ സമിതി നിർദ്ദേശം. അയോധ്യ ആധുനിക ചരിത്രത്തിന്റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ.
രാമായണവും ഭാഗവതവും വേദങ്ങളും ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീരാമന്റെ കഥകളും അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതിയുടെ നീക്കം. 7 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി ഐ ഐസക് ചൂണ്ടിക്കാട്ടി.
ശ്രീരാമന്റെ കഥകളും അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതിയുടെ നീക്കം. രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ യാത്ര വേദങ്ങള്‍, വേദകാലഘട്ടം, തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നീക്കം നടത്തുന്നത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.
നിര്‍ദേശത്തില്‍ ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് പരിഷ്കരണത്തിന്റെ ഭാഗമായി ഏഴംഗ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. സമിതി നേരത്തെ ചരിത്രത്തിന് പകരം 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ പൗരാണിക ക്ലാസിക്കല്‍ ഹിസ്റ്ററി ഉള്‍പ്പെടുത്താനും, പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കാനും ശുപാര്‍ശ ചെയ്തിരുന്നു. 7 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി ഐ ഐസക് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.