എറണാകുളം: കേരള ഫിഷറീസ് സർവകലാശാലയുടെ (കുഫോസ്) ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ കണ്ടെത്തിയതായി കുട്ടികളുടെ പരാതി. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേരള ഫിഷറീസ് സർവകലാശാലയുടെ ലേഡീസ് ഹോസ്റ്റലിന്റെ ഒന്നാം നിലയിലെ കുളിമുറി ഉപയോഗിക്കാൻ കയറിയ പെൺകുട്ടി വെന്റിലേറ്ററിൽ എന്തോ കണ്ടു. തുടർന്നുള്ള പരിശോധനയിൽ ക്യാമറ ഓണാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഇതേതുടർന്ന് പെൺകുട്ടി ബഹളം വച്ചതോടെ മറ്റുള്ളവരും എത്തി. അതോടെ പ്രതി മൊബൈലുമെടുത്തു ഓടി രക്ഷപ്പെട്ടു. ഫോണുമായി പ്രതി രക്ഷപ്പെടുന്നത് ഹോസ്റ്റലിലെ മറ്റൊരു പെൺകുട്ടി കണ്ടു.
ഹോസ്റ്റൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. എന്നാൽ, പോലീസ് എത്തിയ ശേഷം പ്രതി ഹോസ്റ്റൽ കോമ്പൗണ്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും വ്യക്തമായി കണ്ടെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു.
ഹോസ്റ്റലിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ല. ആയതിനാൽ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പനങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.