ന്യൂസിലൻഡിനെ സെമിയിൽ 70 റൺസിന് തര്‍ത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍; ഏകദിനത്തിൽ 50 സെഞ്ചുറി നേടി വിരാട് കോഹ്ലി; കൂറ്റൻ സ്കോറുമായി നീലപ്പട

മുംബൈ: ന്യൂസിലൻഡിനെ സെമിയിൽ  70 റൺസിന് തര്‍ത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍. 

50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് ഇന്ത്യ നേടിയത്. സെമിഫൈനൽ പോരാട്ടത്തിൽ ന്യൂസിലന്റിന് മുന്നിൽ കൂറ്റൻ സ്കോറുമായി നീലപ്പട. കോഹ്ലി റെക്കോർഡുകൾ വാരിക്കൂട്ടിയ മത്സരത്തിനാണ് മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷിയായത്. 

തുടക്കത്തിലെ ബാറ്റിങ് തകർച്ചയിൽനിന്ന് കിവീസിനെ കരകയറ്റി ഡാരിൽ മിച്ചലും ക്യാപ്റ്റൻ കെയ്ൻ വില്യംസനും. ഡാരിൽ മിച്ചല്‍ സെഞ്ചറി നേടിയപ്പോൾ വില്യംസനൻ അര്‍ധ സെഞ്ചറി നേടി പുറത്തായി. ഇന്ത്യ ഉയർത്തിയ 398 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവീസിന് 39 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടപ്പെട്ടിരുന്നു. പിന്നീടൊന്നിച്ച വില്യംസൻ – മിച്ചൽ സഖ്യം ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 181 റൺസ് കൂട്ടിച്ചേർത്തു.

ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയാണ് ഇന്ന് ന്യൂസിലൻഡിനെതിരെ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യൻ പടയുടെ പ്രകടനം. വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) റൺസ് നേടി.

 രോഹിത് ശർമ (48), ശുഭ്മാന്‍ ഗില്‍ (80) റൺസും നേടി. 79 റൺസെടുത്ത് നിൽക്കേ പേശിവലിവിനെ തുടർന്ന് തിരികെ കയറിയ ഗിൽ അവസാന ഓവറിൽ വീണ്ടും കളത്തിലിറങ്ങുകയായിരുന്നു. ന്യൂസിലന്റിനു വേണ്ടി ടിം സൗത്തിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരം ചരിത്രമെഴുതിയത്. കിവീസിനെതിരെയാണ് 50-ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ കോഹ്ലി മറികടന്നു.

 

India vs New Zealand Head-to-Head in ODI World Cup

  • New Zealand beat India by 4 wickets – 1975 World Cup
  • New Zealand beat India by 8 wickets – 1979 World Cup
  • India beat New Zealand by 16 runs – 1987 World Cup
  • India beat New Zealand by 4 wickets – 1987 World Cup
  • New Zealand beat India by 4 wickets – 1992 World Cup
  • New Zealand beat India by 5 wickets – 1999 World Cup
  • India beat New Zealand by 7 wickets – 2003 World Cup
  • Match abandoned without a ball bowled – 2019 World Cup
  • New Zealand beat India by 18 runs – 2019 World Cup
  • India beat New Zealand by 4 wickets – 2023 World Cup

ഇന്ത്യ: രോഹിത് ശർമ (c), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (WK), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്

ന്യൂസിലൻഡ്: ഡെവൺ കോൺവേ, റാച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, മാർക്ക് ചാപ്മാൻ, ടിം സൗത്തി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !