ന്യൂഡൽഹി : ഭൂകമ്പങ്ങളും നേരത്തെ തന്നെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴിതാ അഭിമാനകരമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ തന്നെ അത്തരത്തിൽ ഭൂകമ്പം നേരത്തെ പ്രവേശിക്കുന്നതിനുള്ള ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിലെ ശാസ്ത്രജ്ഞർ ആണ് ഈ അഭൂതപൂർവ്വമായ കണ്ടെത്തലിനു പുറകിലുള്ളത്.
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 60-1000 കിലോമീറ്റർ മുകളിലുള്ള അന്തരീക്ഷത്തിന്റെ ഒരു പാളിയാണ് അയണോസ്ഫിയർ. അവിടെയാണ് സൗരവികിരണത്താൽ അയോണുകളും ഇലക്ട്രോണുകളും സൃഷ്ടിക്കപ്പെടുന്നത് . സാറ്റലൈറ്റ് നാവിഗേഷനിലും ആശയവിനിമയത്തിലും ഉപയോഗിക്കുന്ന റേഡിയോ സിഗ്നലുകളുടെ പ്രക്ഷേപണത്തെ ഇത് സ്വാധീനിക്കുന്നു. ഭൂകമ്പ പ്രവർത്തന സമയത്തും അതിനുശേഷവും ഉള്ള സമയപരിധിയെയാണ് കോസിസ്മിക് സൂചിപ്പിക്കുന്നത്. ഭൂകമ്പസമയത്ത് ഉണ്ടാകുന്ന അക്കോസ്റ്റിക് തരംഗങ്ങൾ അയണോസ്ഫിയറിലേക്ക് വ്യാപിക്കുന്നു.ഇത് ഇലക്ട്രോൺ സാന്ദ്രതയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കും. ഇത് GNSS സാറ്റലൈറ്റ് റിസീവർ ശ്രേണികളിലൂടെ കണ്ടെത്താനാകും എന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിലെ ശാസ്ത്രജ്ഞർ തെളിയിച്ചത്.
8 തീവ്രതയിൽ മിതമായ വലിപ്പമുള്ള ഭൂകമ്പങ്ങൾ സൃഷ്ടിക്കുന്ന അയണോസ്ഫെറിക് അസ്വസ്ഥതകൾ, പ്രഭവകേന്ദ്രത്തിന് സമീപമുള്ള ഒരു ബിന്ദുവിൽ നിന്ന് എന്നുള്ളതിന് പകരം ഒന്നിലധികം സെഗ്‌മെന്റുകളിലുടനീളം സങ്കീർണ്ണമായ വിള്ളൽ സിഗ്നലുകൾ കാണിച്ചേക്കാം എന്നാണ് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പഠനം സൂചിപ്പിക്കുന്നത്. ഈ രീതി പിന്തുടരുന്നതിലൂടെ ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയാൻ കഴിയുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.