കണ്ടലയിൽ കരുവന്നൂർ ആവർത്തിക്കുമോ ? സർവ്വീസ് സഹകരണ ബാങ്കിലും പ്രസിഡന്റിന്റെ വാടക വീട്ടിലും ED റെയ്‌ഡ്.
തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും ഇഡി പരിശോധന. കണ്ടല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റിന്റെ വാടക വീട്ടിൽ ED റെയ്‌ഡ്. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.