കോഴിക്കോട്: അമ്പത്തേഴുകാരിയെ കാറിൽവച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയെന്ന് കുറ്റസമ്മതം നടത്തി അമ്പത്തിരണ്ടുകാരൻ. കുറച്ചുദിവസങ്ങൾക്കുമുമ്പ് കോഴിക്കോട്ടുനിന്ന് കാണാതായ സൈനബ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയെന്നാണ് മലപ്പുറം സ്വദേശിയായ സമദ് കസബ പൊലീസിന് മൊഴി നൽകിയത്.
നാടുകാണിച്ചുരത്തിൽ നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെടുത്തു. സ്വർണാഭരണം തട്ടിയെടുക്കുന്നതിനുവേണ്ടി സുഹൃത്തിന്റെ സഹായത്തോടെ കൊല നടത്തി എന്നാണ് സമദ് മൊഴിനൽകിയിരിക്കുന്നത്. ഈ മാസം ഏഴിനാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് സൈനബയെ കാണാതായത്.ഭർത്താവിന്റെ പരാതിയെ തുടർന്ന് കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് സമദ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.
സുലൈമാൻ എന്ന സുഹൃത്തിനൊപ്പം ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈനബയെ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ടുപോയത്. സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
സമദിനെ പരിചമുണ്ടായിരുന്നതിനാൽ ഒരു സംശയവും കൂടാതെ സൈനബ കാറിൽ കയറുകയും ചെയ്തു. വൈകുന്നേരം അഞ്ചരയോടെ മുക്കത്തിന് സമീപത്തെത്തിയപ്പോൾ ഇരുവരും ചേർന്ന് സൈനബയെ ഷാൾമുറുക്കി കൊലപ്പെടുത്തി. തുടർന്ന് സ്വർണാഭരണങ്ങളും പണവും കവർന്നശേഷം നിലമ്പൂർ വഴി നാടുകാണി ചുരത്തിൽ എത്തുകയും മൃതദേഹം അവിടെ ഉപേക്ഷിക്കുകയുമായിരുന്നു.
സ്വർണാഭരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ ഉറപ്പിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. സ്ഥിരമായി ധാരാളം ആഭരങ്ങൾ ധരിക്കുന്ന ശീലം സൈനബയ്ക്കുണ്ടായിരുന്നു. കാണാതാകുമ്പോൾ 17 പവൻ ആഭരണങ്ങളാണ് സൈനബയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.