വൈപ്പിൻ: മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വയോധിക പൊലീസ് പിടിയിൽ. മുരുക്കുംപാടം ഭൈമേൽ വീട്ടിൽ ജെസി(89)യെയാണ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ പൊലീസ് ആണ് പിടികൂടിയത്.
ഇവരിൽ നിന്ന് എട്ട് ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 211 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു. ഉണക്ക മീൻ കച്ചവടത്തിന്റെ മറവിൽ മദ്യവും പുകയില ഉൽപന്നങ്ങളും വിൽക്കുകയായിരുന്നു ഇവർ.
ഡമ്മി സി.സി.ടി.വി കാമറയും സ്ഥാപിച്ചിരുന്നു. സമീപവാസികളുടെ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്.ഇൻസ്പെക്ടർ എ.എൽ യേശുദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജു മോൾ,
അഖിൽ വിജയകുമാർ, വന്ദന കൃഷ്ണ, സി.പി.ഒ മാരായ വിനേഷ്, ഷിബിൻ, ആന്റണി ഫ്രെഡി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.