ജോസ് ദേവസ്യ ഭരണങ്ങാനം ✍️✍️
വൈദ്യുതി നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ് ഇറക്കി.
യൂണിറ്റിന് പത്ത് മുതൽ 30 പൈസ വരെ എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫിക്സഡുംചാർജും വളരെയധികം കൂട്ടി. 500 യൂണിറ്റിന് മുകളിലുള്ളവർക്ക് 260 രൂപയായി.
യൂണിറ്റ് നിരക്ക് എന്ന് പറഞ്ഞാൽ ഒരു മാനദണ്ഡവും ഇല്ലാതെയാക്കപ്പെട്ടു കൊണ്ടിരിക്കും
സ്ലാബ് അടിസ്ഥാനത്തിൽ ഉപയോഗത്തിന്റെ നിരക്ക് മാറ്റം വരും. ഒരു ബില്ലിൽ നോക്കിയാൽ പല ഐറ്റംസ് കാണാം. പ്രത്യേക അറിയിപ്പ് ഒന്നുമില്ലെങ്കിലും ചിലർക്ക് വരുന്നത് ഇരുട്ടടി ആയിട്ടാണ്.
ചിലപ്പോൾ വൻ തുകയായിരിക്കും. ഇങ്ങനെയുള്ള അനുഭവങ്ങൾ ഇതിനുമുമ്പ് പലർക്കും ഉണ്ടായിട്ടുണ്ട്.
ഇവർ ഇങ്ങനെ കൂട്ടിക്കൊണ്ടിരിക്കുമ്പോൾ എങ്ങനെ വാഷിംഗ് മെഷീൻ ഫ്രിഡ്ജ് ഫാൻ ടിവി എന്നിവ എങ്ങനെ ഉപയോഗിക്കും. തൊഴിലാളികളുടെ വീടുകളിൽ പോലും ഇതെല്ലാം ഉണ്ട്.
ഇനി ഇതൊക്കെ ആഡംബരവും ആയി, കെഎസ്ഇബിയുടെ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം ഭീമമാണ്.
എസ്എസ്എൽസി യോഗ്യതയില്ലാത്ത ഓവർസിയറുടെ ശമ്പളം മുതൽ എൻജിനീയർ വരെയുള്ളവരുടെ അതി ഭീമമായ ശമ്പളത്തിന് മാറ്റം വരുത്താതെ ജനങ്ങളെ പിഴിയുന്നത് അന്യായമാണ് കൊള്ളയാണ്.
കെഎസ്ഇബിയുടെ പ്രവർത്തനം സർക്കാർ സർവീസ് അല്ല. ഇതൊരു വ്യവസായമാണ്.
അത് മറ്റ് പ്രൈവറ്റ് കാർക്കും ചെയ്യാൻ സാധിക്കുന്ന കാര്യമാണ്. അവരെ ഏൽപ്പിച്ചാൽ ഇതിലും കുറഞ്ഞ ചിലവിൽ വൈദ്യുതി ജനങ്ങൾക്ക് കിട്ടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.