ഈരാറ്റുപേട്ട :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടും, അരുവിത്തുറ സെന്റ് ജോർജ് കോളേജും സംയുക്തമായി കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു മെഗാ തൊഴിൽമേള "ഫ്യൂച്ചർ സ്റ്റാർ -ദിശ 2023 " സംഘടിപ്പിക്കുന്നു.
2023 ഡിസംബർ പതിനാറാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കുന്ന ഈ തൊഴിൽമേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള തൊഴിൽ ദാതാക്കളായ നിരവധി പ്രശസ്ത കമ്പനികളുടെ, മാനേജ്മെന്റ്, എച്ച്.ആർ പ്രതിനിധികൾ നേരിട്ട് എത്തി തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടത്തി അർഹരായവർക്ക് നിയമനം നൽകും.വിവിധ കമ്പനികൾ ഇതിനോടകം ആയിരത്തോളം ഒഴിവുകൾ അറിയിച്ചിട്ടുണ്ട്. ഐ.ടി, പാരമെഡിക്കൽ, ,ലോജിസ്റ്റിക്, ഏവിയേഷൻ, ക്ലെറിക്കൽ, സെയിൽസ്, മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓഫീസ് സ്റ്റാഫ് തുടങ്ങി വിവിധ മേഖലകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ,ഡിഗ്രി, പി.ജി, മറ്റ് സാങ്കേതിക യോഗ്യതകൾ, പ്രൊഫഷണൽ യോഗ്യതകൾ എന്നിവ ആർജിച്ചിട്ടുള്ള 18നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് തൊഴിൽമേളയിൽ അവസരം ലഭിക്കുക.
പരിശീലനം നേടി തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി കോട്ടയം ജില്ല എംപ്ലോയബിലിറ്റി സെന്റർ, നവംബർ 18 ആം തിയതി ശനിയാഴ്ച രാവിലെ 9.30 മുതൽ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിൽ വച്ചു രെജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തുന്നു.
രെജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുത്തു 10 മണിക്കൂർ പരിശീലനവും, എംപ്ലോയബിലിറ്റി സെന്റർ ആജീവനാന്ത അംഗത്വവും, തൊഴിൽ മേളയിൽ മുൻഗണനയും നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ആധാർ കാർഡ് , സർട്ടിഫിക്കറ്റ് കോപ്പികളും, 250/- രൂപ ഫീസും ഉൾപ്പടെ നവംബർ 18 ശനിയാഴ്ച കോളേജിൽ എത്തിച്ചേരേണ്ടതാണ്.
അന്നേദിവസം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ എത്തി തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് തുടർന്ന് കോട്ടയം കളക്ടറേറ്റിൽ ഉള്ള കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും, കൂടാതെ അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ആരംഭിക്കുന്ന പ്രത്യേക കൗണ്ടറിലും തൊഴിൽ മേളയിലേക്കുള്ള രജിസ്ട്രേഷൻ നടത്താവുന്നതാണ്.
പത്ര സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, കോളേജ് ബർസർ ഫാ. ബിജു കുന്നാക്കാട്ട്,. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ്, സെക്രട്ടറി സുജ എം.ജി , പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ ബിനോയ് സി. ജോർജ് ചീരാംകുഴി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്: 9447028664






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.