തൃശൂർ: കുന്നുംകുളം കോടിയാട്ടുമുക്ക് പൂരത്തിൽ ആനയിടഞ്ഞു. കൊണാർക്ക് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ കുത്തിയശേഷം വലിച്ചെറിഞ്ഞു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാന് ഗുരുതരമായ പരിക്കേറ്റു.
പൂരം കഴിഞ്ഞു ചമയം അഴിക്കുന്നതിനിടയിൽ മങ്ങാട് വെച്ചായിരുന്നു അപകടം ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒന്നാം പാപ്പാൻ സജിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടഞ്ഞ ആനയെ മാറ്റ് പാപ്പാൻ മാരുടെ നേതൃത്വത്തിൽ തളച്ചതായി പോലീസ് അറിയിച്ചു.ആന ഇടയാൻ ഉണ്ടായ കാരണം കാരണം വ്യക്തമല്ല.സ്ഥലത്ത് വൻ ജനക്കൂട്ടം ഇപ്പോഴും തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.