തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകളാണ് ഊരിത്തെറിച്ചത്. 32 ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ആറ്റിങ്ങൽ ആലംകോട് വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടം ഉണ്ടായത്.
പുറകിൽ ഇടത് വശത്തെ രണ്ട് ടയറുകളാണ് ഊരിത്തെറിച്ചത്. അതിനു ശേഷം 200 മീറ്ററോളം വാഹനം ഉഗ്ര ശബ്ദത്തോടെ റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്. ഊരിത്തെറിച്ചുപോയ ഒരു ടയർ കണ്ടെത്താനായില്ല. അതിനായി തെരച്ചിൽ നടക്കുകയാണ്.തിരുവനന്തപുരത്ത് നിന്നും തിരിച്ച വാഹനം കൊല്ലത്ത് നിന്നും ജീവനക്കാരെ എടുക്കുന്നതിന് വേണ്ടി പോവുകയായിരുന്നു. യാത്രാസംഘത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ആരും ഇല്ല. പകരം സംവിധാനം ഏർപ്പെടുത്തി ഉദ്യോഗസ്ഥരെ ശബരിമലയിലേക്ക് കൊണ്ടുപോകുമെന്ന് അഗ്നിരക്ഷാ സേന അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.