കോട്ടയം ;ഉഴവൂർ പഞ്ചായത്ത് MGNREG പദ്ധതിയിൽ ഉൾപ്പെടുത്തി അരീക്കര വാർഡിൽ നിർമ്മിച്ച കോയിത്തറ കുന്നുംപുറം റോഡ് ന്റെ ഉദ്‌ഘാടനം പൂർത്തിയായതായി വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ പി എൻ രാമചന്ദ്രൻ,
മെമ്പര്മാരായ എലിയമ്മ കുരുവിള, സിറിയക് കല്ലടയിൽ, സുരേഷ് വി ടി, സഹകരണ ബാങ്ക് ബോർഡ് മെമ്പർ ജോസഫ് കുന്നുംപുറം എന്നിവർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് സ്വാഗതം ആശംസിച്ചു. MGNREGS എഞ്ചിനീയർ വൈഷ്ണ യോഗത്തിന് കൃതജ്ഞത അറിയിച്ചു.
2022 നവംബറിൽ വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ ന്റെ നേതൃത്വത്തിൽ ടി റോഡ് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പദ്ധതി തയ്യാറാക്കി. 6 ലക്ഷം രൂപ മുടക്കിയാണ് ടി റോഡ് നിർമിച്ചത്.തൊഴിലുറപ്പ് എഞ്ചിനീയർ വൈഷ്ണ പ്രസാദ് , സഹപ്രവർത്തകരായ ജിജി വി , ദീപ വിജയകുമാർ, ദീപ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പദ്ധതി രൂപീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.