2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ ‘പ്രൊഫെറ്റ് സോങ്’ എന്ന നോവലിന് ലഭിച്ചു. ബുക്കർ സമ്മാനം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്. 46കാരനായ പോൾ ലിഞ്ചിന്റെ അഞ്ചാമത്തെ കൃതിയാണ് ‘പ്രോഫറ്റ് സോങ്’.18 മാസം മുൻപ് പുസ്തകം എഴുതിതീർത്തതാണെന്നും പോൾ ലിഞ്ച് പറഞ്ഞു.
ഓരോ വർഷവും, വിധികർത്താക്കളുടെ അഭിപ്രായത്തിൽ, ഇംഗ്ലീഷിൽ എഴുതുകയും യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ഏറ്റവും മികച്ച സ്ഥായിയായ ഫിക്ഷൻ സൃഷ്ടിയ്ക്കാണ് സമ്മാനം നൽകുന്നത്. വിജയിയുടെ കരിയറിനെ മാറ്റിമറിക്കുന്ന ഒരു സമ്മാനമാണിത്. വിജയിക്ക് 50,000 പൗണ്ടും സമ്മാനമായി ലഭിക്കുന്ന 2,500 പൗണ്ടും ലഭിക്കും
ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യം സമഗ്രാധിപത്യത്തിലേക്കും കലാപങ്ങളിലേക്കും കൂപ്പുകുത്തുമ്പോൾ ഒരു കുടംബം നേരിടുന്ന പ്രശ്നങ്ങളാണ് നോവലിന്റെ ഇതിവൃത്തം. വികാരനിർഭരമായ കഥപറച്ചിലും ശക്തമായ ഭാഷയുമാണ് ലിഞ്ചിനെ പുരസ്കാരത്തിനർഹനാക്കിയത്. സിറിയൻ യുദ്ധവും അഭയാർഥി പ്രശ്നവുമാണ് എഴുത്തിന് പ്രേരണയായതെന്ന് പോൾ ലിഞ്ച് പറഞ്ഞു.
ഐറിസ് മർഡോക്ക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എൻറൈറ്റ് എന്നിവർക്ക് ശേഷം ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരനാണ് പോൾ ലിഞ്ച്. റെഡ് സ്കൈ ഇൻ മോർണിംഗ്, ദ ബ്ലാക്ക് സ്നോ, ഗ്രേസ്, ബിയോണ്ട് ദ സീ, എന്നിവയാണ് ലൈക്കിന്റെ മറ്റ് നോവലുകൾ.
തന്റെ രാജ്യത്തേക്ക് പുരസ്കാരം തിരികെ കൊണ്ടുവരാൻ കഴിഞ്ഞത് അഭിമാനം. ഡബ്ലിനിൽ ഉണ്ടായ കലാപങ്ങൾ ആശങ്കയും അമ്പരപ്പും ഉണ്ടാക്കി. എന്നാൽ ഈ അടുത്ത കാലത്തുണ്ടായ ആഭ്യന്തര കലാപവുമായി നോവലിന് ബന്ധമില്ല. അയർലണ്ടിൽ പ്രചാരത്തിലുള്ള ‘സൺഡേ ട്രിബ്യൂൺ’ എന്ന ദിനപത്രത്തിന്റെ മുഖ്യ ചലച്ചിത്ര നിരൂപകനായിരുന്ന പോൾ ലിഞ്ച്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.