ഭർത്താവ് കറുത്തവൻ, വിവാഹമോചനത്തിന് സമ്മതിച്ചില്ല; തീകൊളുത്തിക്കൊന്ന യുവതിക്ക് ജീവപര്യന്തം.

ലഖ്‌നൗ: കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. നാലുവര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം.

കുര്‍ഹ് ഫത്തേഗഡിലെ 25കാരനായ സത്യവീറാണ് പ്രേംശ്രീയെന്ന യുവതിയെ വിവാഹം കഴിച്ചത്. ഭര്‍ത്താവിന് കറുത്ത നിറമായതിനാല്‍ പലതവണ യുവതി ഇയാളോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവാവ് അതിന് തയ്യാറായില്ല. 

ഇതേ ചൊല്ലി വഴക്കും പതിവായിരുന്നു. അതിനിടെ 2018ല്‍ ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുകയും ചെയ്തു.2019 ഏപ്രില്‍ 15 ന് ഉറങ്ങിക്കിടക്കുകയായിരുന്ന സത്യവീറിനെ പ്രേംശ്രീ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ സത്യവീര്‍ പിന്നീട് മരണത്തിന് കീഴടങ്ങി. 

തുടര്‍ന്ന് യുവതിക്കെതിരെ സത്യവീറിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകക്കുറ്റം ചുമത്തി പ്രേംശ്രീയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയാണ് തീകൊളുത്തിയതെന്ന സത്യവീറിന്റെ മരണമൊഴിയും കേസില്‍ വിധി പ്രസ്താവത്തില്‍ നിര്‍ണായകമായി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !