യു.ഡിഎഫിൻ്റെ നിശബ്ദത ബിജെപിയോടുള്ള പിന്തുണയാണെന്ന് മുഖ്യമന്ത്രി. നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിനെതിരെ ഒന്നിച്ച് ശബ്ദമുയര്‍ത്തേണ്ടിയിരുന്നത് കേരളത്തിലെ ജനങ്ങളുടെയാകെ ആവശ്യമായിരുന്നു. എന്നാല്‍ അങ്ങനെ ഒരു അവസരത്തിലാണ് യുഡിഎഫ് നിശബ്ദത പാലിച്ചത്.
ഈ നിശബ്ദത ബിജെപിക്കുള്ള പിന്തുണയായിരുന്നു. അന്തമായ എല്‍ഡിഎഫ് വിരോധം കൊണ്ട് പ്രതിപക്ഷം ഒന്നും മിണ്ടാൻ തയ്യാറായില്ല.
എംപിമാരുടെ യോഗത്തില്‍ വര്‍ത്തമാനകേരളം നേരിടുന്ന വിഷമങ്ങള്‍ കണക്കുകള്‍ സഹിതം വിശദികരിച്ചു പറഞ്ഞിരുന്നു. ഇത് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താൻ ഒന്നിച്ച് ശ്രമിക്കണമെന്നും അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ആരും ഒപ്പിടാൻ പോലും തയ്യാറായില്ല.
ബി.ജെപിയുടെ മനസ്സില്‍ നിരസം ഉണ്ടാവാൻ പാടില്ല എന്നതാണ് യുഡിഎഫ് എംപിമാര്‍ക്ക് പ്രധാനമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. വിവിധ ഘട്ടങ്ങളിലും യുഡിഎഫ് ഈ നിലപാട് തുടര്‍ന്നു. ആ നിഷേധാത്മക നിലപാട് തന്നെയാണ് ഇപ്പോള്‍ നവകേരള സദസ് ബഹിഷ്കരണത്തിലെത്തി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കേരളത്തെയും സിപിഐഎം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളെയും വര്ഗ്ഗശത്രുക്കളെപോലെയാണ് കാണുന്നത്. സംസ്ഥാനത്തിന് അവകാശപ്പെട്ട ഇടങ്ങള്‍ പോലും കേന്ദ്രം കയ്യടക്കാൻ ശ്രമിക്കുകയാണ്.
പ്രതിപക്ഷത്തിന് വേണമെങ്കില്‍ നവകേരള സദസില്‍ പങ്കെടുക്കുകയും വിമര്‍ശനങ്ങള്‍ അറിയിക്കുകയും ചെയ്യാമായിരുന്നു. എന്നാല്‍ ബഹിഷ്കരണമാണ് അവര്‍ സ്വീകരിച്ച നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.