നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് തക്കാളി. നിരവധി പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് തക്കാളി.
തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റാണ് അവയ്ക്ക് കടും ചുവപ്പ് നിറം നല്‍കുന്നത്. ഈ പോഷകം ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കാരണമാകുന്നു.
തക്കാളി കഴിക്കുന്നത് പ്രോസ്റ്റേറ്റ്, ശ്വാസകോശം, വയറ്റിലെ അര്‍ബുദം തുടങ്ങി പല തരത്തിലുള്ള കാന്‍സറുകളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീനും മറ്റ് ആന്റിഓക്സിഡന്റുകളുമാണ് ഇതിന് സഹായകമാകുന്നത്.
സൗന്ദര്യസംരക്ഷണത്തിനും ഉത്തമമാണ് തക്കാളി. തക്കാളി ജ്യൂസിന്റെ ഉചിതമായ ഉപയോഗം കടുത്ത വെയിലേറ്റുണ്ടാകുന്ന കരുവാളിപ്പ് മാറ്റാന്‍ സഹായകമാണ്. തക്കാളി കൊണ്ടുണ്ടാക്കുന്ന ഫേസ് പായ്ക്കുകള്‍ ചര്‍മത്തിലെ വരള്‍ച്ചയും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്.
കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ പോഷകമായ വിറ്റാമിന്‍ എയും തക്കാളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തക്കാളിയില്‍ കലോറി കുറവും നാരുകള്‍ കൂടുതലും ഉള്ളതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും ഉത്തമമാണ്
ദഹന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ദിവസേന തക്കാളി കഴിക്കുന്നത് നല്ലതാണ്. ഇതിലൂടെ മഞ്ഞപ്പിത്തം തടയുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യുകയും ചെയ്യുന്നു. തക്കാളിയില്‍ വളരെയധികം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം, വയറിളക്കം എന്നിവ പ്രതിരോധിക്കാനും ഇവ ഉത്തമമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.