ഇസ്ലാമാബാദ്: മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇസ്ലാം മതപണ്ഡിരായ രണ്ട് പേര് അറസ്റ്റില്‍.
ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്.
മദ്രസയിലെ 15-ഓളം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. ചാക്വലിലുള്ള ആശുപത്രിയില്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ ദേഹത്ത് കടിയേറ്റ പാടുകളുള്‍ ഉള്‍പ്പടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൂടാതെ മിക്ക കുട്ടികളുടെയും ദേഹത്ത് Z എന്ന് എഴുതിയിട്ടുള്ളതായും പോലീസ് പറയുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ഇത് മാര്‍ക്ക് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ഉസ്താദുമാരെക്കുറിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നതായി മദ്രസ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഉസ്താദുമാര്‍ക്കെതിരെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ നിലവില്‍ നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ 36,000 മദ്രസകളിലായി 2.2 ദശലക്ഷം കുട്ടികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. കിഴക്കൻ, പടിഞ്ഞാൻ, വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലാണ് അധികം മദ്രസകളും സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് എത്തുന്ന ഭൂരിഭാഗം കുട്ടികളും ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.