അബുദാബി ഇന്റർനാഷണൽ എയർപോർട്ട് എന്ന പേരിനു പകരം സയീദ് ഇന്റർനാഷണൽ എയർപോർട്ട് എന്നായിരിക്കും 2024 ഫെബ്രുവരി 9 മുതൽ ഇത് അറിയപ്പെടുക. ഇത്തിഹാദ് എയർലൈൻസിന്റെ ആസ്ഥാനം കൂടിയാണ് അബുദാബി എയർപോർട്ട്.
UAE സ്ഥാപകൻ സയീദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പേരിലാണ് വിമാനത്താവളം ഇനി മുതൽ അറിയപ്പെടുക. യുഎഇയുടെ നിലവിലെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
അതിനിടെ വിമാനത്താവളത്തിൽ കൂടുതൽ സൗകര്യങ്ങളുള്ള ടെർമിനൽ എ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു. ബയോമെട്രിക് സാങ്കേതികവിദ്യ പോലുള്ള നൂതന സാങ്കേതികവിദ്യയും 35,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 163 പുതിയ ഔട്ട്‌ലെറ്റുകളും ടെർമിനൽ എയിൽ പ്രവർത്തിക്കുന്നു.
പുതിയ ടെർമിനൽ 79 അന്താരാഷ്ട്ര വിമാനങ്ങൾ ഒരേസമയം കൈകാര്യം ചെയ്യാൻ സൗകര്യപ്രദമാണ്. പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് കഴിയും. ഡിസംബറിൽ 12,220 വിമാനങ്ങളും 2.29 ദശലക്ഷം യാത്രക്കാരും വിമാനത്താവളം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.