കോട്ടയം: കോടിമത നാലുവരി പാതയിൽ കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ.കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26) ആണ് അറസ്റ്റിലായത്. സുലുവും അമ്മയും ചേർന്നാണ് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്തത്. ഇവരുടെ അമ്മ നിലവിൽ ഒളിവിലാണ്.
ഓവര്‍ ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയെന്ന് ആരോപിച്ചാണ് ആക്രമണം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്.
ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനു പിന്നാലെ സുലുവും അമ്മയും കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു. കാറില്‍ നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ലൈറ്റ് തകര്‍ത്തത്. അക്രമത്തിന് പിന്നാലെ ഇരുവരും അതേ കാറിൽ തന്നെ സ്ഥലം വിട്ടു
പെട്ടന്നുണ്ടായദേഷ്യത്തിൽ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നൽകി. ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നൽകി പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീർപ്പിന് കെഎസ്ആർടിസി തയ്യാറായില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.