എല്ലാവരുടെയും ഹൃദയം കീഴടക്കിയ എന്‍റെ ഓമന; കാതലിനെ പ്രശംസിച്ച്‌ സൂര്യ,

മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ കാതല്‍ സിനിമയെ പ്രശംസിച്ച്‌ നടൻ സൂര്യ. ഏറ്റവും പുരോഗമനപരവും അതിമനോഹരവുമായ ചിത്രമാണ് കാതെലന്ന് സൂര്യ കുറിച്ചു..

നടൻ മമ്മൂട്ടിയ്ക്കും താരം അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനും മമ്മൂട്ടിക്കു നന്ദി പറയുന്നുവെന്നും സൂര്യ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

സുന്ദരമായ മനസുകള്‍ ഒന്നിക്കുമ്പോള്‍ 'കാതല്‍' പോലുള്ള സിനിമകള്‍ നമുക്ക് ലഭിക്കും. എത്ര പുരോഗമനപരമായ സിനിമയാണ്, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങള്‍.

നല്ല സിനിമയോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി. ജിയോ ബേബി, നിങ്ങളുടെ നിശബ്ദ ഷോട്ടുകള്‍ പോലും ഉച്ചത്തില്‍ സംസാരിക്കുന്നതുപോലെ തോന്നി.

ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോള്‍സണും ആദര്‍ശിനും നന്ദി.

സ്നേഹം എന്തായിരിക്കണമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്‍റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം. സൂര്യ കുറിച്ചു.

നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്നു മാത്രമല്ല, ഇതരസംസ്ഥാനത്തു നിന്നുവരെ കാതലിന് മികച്ച അഭിപ്രായങ്ങളാണ് എത്തുന്നത്.

ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സക്കറിയയും ചേര്‍ന്നാണ് 'കാതല്‍ ദി കോര്‍'ന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സാലു കെ. തോമസാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !