മലപ്പുറം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇന്ന് പാണക്കാട്ട് തറവാട്ടിലെത്തും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുമായും ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും സതീശന് ചര്‍ച്ച നടത്തും.
കെ സുധാകരന്റെ പട്ടി പ്രയോഗവും അകല്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. അതിനിടെ പലസ്തീന് വിഷയത്തില്‍ സിപിഎം റാലിക്ക് ക്ഷണിച്ചാല്‍ പോകുമെന്ന ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവന രാഷ്ട്രീയ ചര്‍ച്ചയാകുകയും ചെയ്തു.
രാഷ്ട്രീയ വിവാദത്തിലേക്ക് പോകുമെന്ന സാഹചര്യം കണക്കിലെടുത്ത് സിപിഎം റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് പിന്നീട് തീരുമാനിക്കുകയായിരുന്നു. അതേസമയം സതീശന്റേത് സാധാരണ സന്ദര്‍ശനം മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.