ലഖ്നൗ: പുരികം ഷേപ്പ് ചെയ്തത് ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് യുവതിയെ മുത്തലാഖ് ചൊല്ലി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവാവ് വീഡിയോ കോളിലൂടെയാണ് കാണ്‍പൂര്‍ സ്വദേശിയായ യുവതിയെ മുത്തലാഖ് ചൊല്ലിയത്.
ഗുല്സാബയും മൂഹമ്മദ് സലീമും തമ്മില്‍ 2022 ജനുവരിയിലാണ് വിവാഹിതരായത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
സൗദിയില്‍ താമസിക്കുന്ന സലീം, ഗുല്‍സബയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ, പുരികം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആരോട് ചോദിച്ചാണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ് തര്‍ക്കമായി.
തുടര്‍ന്ന് യുവാവ് മുത്തലാഖ് ചൊല്ലുകയായിരുന്നു. സലീമിനും വീട്ടുകാര്‍ക്കുമെതിരെ യുവതി പരാതി നല്‍കിയതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്ത് 2019ല്‍ മുത്തലാഖ് സമ്പ്രദായം നിരോധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.