സ്റ്റുഡന്റ് വിസയിൽ എത്തിയ മലയാളി കാനഡയിൽ മരിച്ചു

ഓഷാവ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിലെ ഓഷാവയിൽ ആണ് സംഭവം. വിദ്യാർത്ഥിയായ റ്റോണി  കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം ശ്വസിച്ച് മരണമടയുകയായിരുന്നു. 

ഒന്നര വർഷം മുൻപ് സ്റ്റുഡന്റ് വിസയിൽ ആണ് റ്റോണി മുണ്ടക്കല്‍  കാനഡയിലെ ഒന്റാരിയോയിൽ എത്തിയത്. സോഷ്യൽ സർവീസ് വർക്ക് വിദ്യാർത്ഥിയായ ടോണി സോഷ്യൽ വർക്കറായും ജോലി ചെയ്തിരുന്നു. കണ്ണൂർ ചെമ്പേരി സ്വദേശി ആണ്. 23 വയസ്സായിരുന്നു. 

പോലീസ് റ്റോണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാരേജിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചാകാം മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നാട്ടില്‍ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !