തിരുവനന്തപുരം: ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് തല്ല് കൊണ്ടതും വണ്ടിയുടെ മുന്നില്‍ ചാടിയതും.യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി.തിരഞ്ഞെടുത്ത ഉത്തരവാദിത്തം പേറുന്ന ആളുകള്‍ പോലും എന്താ ചെയ്തതെന്ന് വ്യക്തമല്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കാര്യം പിന്നെ പറയേണ്ടതേ ഇല്ല. വെറും വാചകവും തള്ളും. പിന്നെ, സഞ്ചരിക്കുന്ന ആ രാക്ഷസവാഹനത്തെയും ചെളിയില്‍ നിന്നും തള്ളികയറ്റുന്നു. നല്ല തമാശകളാണ് നടക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
ചില സൂചനകളാണ് ഇത്. ആ പണം എടുത്ത് ആളുകള്‍ക്ക് പെൻഷൻ നല്കിയാല് മതിയായിരുന്നു. അവരുടെ പ്രാര്ഥനകളെങ്കിലും ഉണ്ടാവുമായിരുന്നു. ഇത് പാര്‍ട്ടിയെ കനപ്പിക്കാനും. പാര്‍ട്ടിയിലെ വ്യക്തികളെയാക്കെ കനപ്പിക്കാനുമുള്ള ധൂര്‍ത്തുമായി നടക്കുന്നു.
പ്രതിപക്ഷത്തിന് അവരുടെ പങ്കുവഹിക്കാൻ സാധിക്കാത്ത തരത്തില്‍ നമ്മള് ജനങ്ങള്‍ തന്നെയാണ് അവരെ നാവെടുക്കാൻ അനുവദിക്കാത്തത്. പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ.നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആ വണ്ടിയുടെ മുന്നില്‍ ചാടിയതും തല്ല് കൊണ്ടതും.
ഇന്ന് ആശുപത്രിയില്‍ കിടക്കുന്നത് കുറച്ച് യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് എനിക്ക് അവരോട് ദൂരം കല്പിക്കണമെന്ന് ആരും പറയില്ല. അങ്ങിനെ പറയുന്നവരോട് മാത്രമേ എനിക്ക് ദൂരം കല്പ്പിക്കാനാലുകയുള്ളൂ, സുരേഷ് ഗോപി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.