തിരുവനന്തപുരം: വ്യക്തികളെ അറസ്റ്റ് ചെയ്യല്‍, നോട്ടീസ് നല്കല് തുടങ്ങിയവയിലെ നടപടിക്രമങ്ങളില്‍ സുപ്രീംകോടതിയുടെ മാര്‍ഗരേഖകള്‍ കര്‍ശനമായി പാലിക്കാൻ ഡി.ജി.പിയുടെ നിര്‍ദേശം.
പൊലീസ് നല്കുന്ന നോട്ടീസിന്റെയും കൈപ്പറ്റ് രസീതിന്റെയും മാതൃകയിലും പരിഷ്കാരം വരുത്തി. സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്ന വ്യക്തികളുടെ സംരക്ഷണത്തിന് അന്വേഷണോദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് ഉത്തരവില്‍ പറയുന്നു.
അന്വേഷണോദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കഴിയുന്നതും പൊലീസ് സ്റ്റേഷനുകളുടെ താഴത്തെ നിലയില്‍ നിര്‍വഹിക്കണം. സ്ത്രീകളില്‍നിന്ന് വിവരങ്ങള്‍ അന്വേഷിച്ചറിയാനോ ചോദ്യംചെയ്യാനോ ഉണ്ടെങ്കില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുത്. സ്ത്രീ താമസിക്കുന്ന സ്ഥലത്ത് കുടുംബാംഗങ്ങളുടെയോ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെയോ സാന്നിധ്യത്തിലാകണം ചോദ്യം ചെയ്യേണ്ടത്.
അന്വേഷണോദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷൻ എച്ച്.എസ്.ഒക്ക് നല്കുന്ന ഉപയോഗിച്ച ബുക്ക്ലെറ്റുകള്, അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മൂന്നുവര്‍ഷംവരെ സൂക്ഷിക്കണം. വിചാരണയുമായി ബന്ധപ്പെട്ട് നിര്‍ദിഷ്ട സമയപരിധിക്കുശേഷവും രേഖകള്‍ സൂക്ഷിക്കേണ്ടതുണ്ടെങ്കില്‍ ബന്ധപ്പെട്ട എ.സി.പിയുടെ അനുവാദം വാങ്ങണം.
ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വ്യവസ്ഥകളും ഉത്തരവുകളും പാലിക്കുന്നതില്‍ അന്വേഷണോദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച അച്ചടക്ക നടപടിക്ക് കാരണമാകും.
പൊതുജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകാൻ സ്റ്റാൻഡിങ് ഓര്‍ഡറിന് പ്രചാരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.