തിരുവനന്തപുരം: സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനാണ് കേരളീയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര് ബിന്ദു.
സമഭാവനയുടെ നവകേരളം സമ്പൂര്‍ണ്ണമായി സാക്ഷാത്കരിക്കാനാവശ്യമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തലാണ് കേരളീയത്തിലെ വിദഗ്ധ ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും എന്ത് കേരളീയം: രൂക്ഷ വിമര്‍ശനവുമായി കെ സുരേന്ദ്രൻ
വയോജനങ്ങള്‍, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാര്‍, ജയില്‍ മുക്തര്‍ തുടങ്ങി സമൂഹത്തില്‍ അവഗണന നേരിടുന്ന വിഭാഗങ്ങള്‍ക്ക് അവകാശധിഷ്ഠിത നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ട്രാൻസ്ജൻഡര് വ്യക്തികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും അവരെ ശാക്തീകരിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ട്രാൻസ്ജെൻഡര്‍ നയം നടപ്പാക്കിയത്.
തുടര്‍ന്ന് മഴവില്ല് അടക്കമുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ സമൂഹത്തില്‍ അവരുടെ ദൃശ്യത വര്‍ധിപ്പിക്കാനായി. അതില്‍ അഭിമാനമുണ്ട്. കുടുംബത്തിലും സമൂഹത്തിലും ട്രാൻസ് വ്യക്തികള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015 ല്‍ നടപ്പാക്കിയ ട്രാൻസ്ജെൻഡര്‍ നയം കാലാനുസൃതമായി പുതുക്കും. കാലഹരണപ്പെട്ട ജൻഡര്‍ അവബോധം ഉല്ലംഘിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു സമൂഹം വികസിത സമൂഹമായി മാറുമ്പോള്‍ ഏറ്റവും അധികം പ്രയാസം നേരിടുന്നത് വയോജനങ്ങളാണ്. അവര്‍ക്ക് സാമൂഹിക സുരക്ഷയും അംഗീകാരവും ഉറപ്പുവരുത്തും. ഭിന്നശേഷിക്കാര്‍ക്ക് എല്ലാ മേഖലകളും പ്രാപ്യമാക്കലും സര്‍ക്കാര്‍ ലക്ഷ്യണെന്ന് ബിന്ദു ചൂണ്ടിക്കാട്ടി.
സാമൂഹ്യനീതി വകുപ്പിന്റെ മൈക്രോ ഇവന്റുകളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി മാഗസിന്റെ കേരളീയം സ്പെഷ്യല്‍ പതിപ്പ് പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.