തിരുവനന്തപുരം: സഹകരണ മേഖലയില്‍ കള്ളപ്പണമെന്ന ആക്ഷേപത്തില്‍ അരിച്ചു പെറുക്കിയിട്ട് എന്തു തെളിവ് കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി തീണ്ടാത്ത മേഖല എന്ന സല്‍പ്പേര് കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്.
ഏതെങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല. കാലം മാറിയപ്പോള്‍ ലക്ഷങ്ങളുടെ സ്ഥാനത്ത് കോടികള്‍ കൈകാര്യം ചെയ്യുന്ന നില വന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ ചില സഹകാരികള്‍ തെറ്റായ രീതിയിലേക്ക് നീങ്ങുന്ന നിലയുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സഹകരണ സംരക്ഷണത്തിനായി മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എവിടെയെങ്കിലും തെറ്റു സംഭവിച്ചാല്‍ അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരു സ്ഥാപനത്തില്‍ അഴിമതി നടന്നാല്‍ ആ മേഖലയുടെ വിശ്വാസ്യതയെ ആകെ ബാധിക്കും.
തെറ്റു ചെയ്തവര്‍ക്കെതിരെ കര്‍ക്കശ നടപടി സ്വീകരിക്കണം. അതോടൊപ്പം ഈ മേഖലയെ സംരക്ഷിക്കേണ്ട നടപടിയും ഉണ്ടാകണം. അതില്‍ നിക്ഷേപം നടത്തിയവരെ സംരക്ഷിക്കണം, സ്ഥാപനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കണം. അതാണ് നേരത്തെ മുതല്‍ സ്വീകരിച്ചു വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സ്ഥാപനത്തില്‍ എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തില്‍ ചില തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. സഹകരണ വകുപ്പ് തന്നെയാണ് ഇതു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. ഇതിനിടെയാണ് ഇപ്പോള്‍ ഇപ്പോള്‍ ഇഡി പോലുള്ള ചില കേന്ദ്ര ഏജന്‍സികള്‍ രംഗത്തു വന്നിട്ടുള്ളത്.
ഇഡി വന്ന് തങ്ങളെന്തോ പുതിയത് കണ്ടെത്തിയതായി പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. സഹകരണമേഖലയില്‍ എന്തൊ നടക്കാന്‍ പാടില്ലാത്തത് നടക്കുന്നു എന്ന ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു. ഇതില്‍ ദുരുദ്ദേശമുണ്ട്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുക എന്നതാണ് അത്. ഈ ഉന്നമിട്ടുകൊണ്ടാണ് ഇത്തരം പ്രവര്‍ത്തനം നടത്തുന്നത്. ഇത് അംഗീകരിച്ചു കൊടുക്കാനാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.