തൃശൂര്‍: കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ.ഷോക്കേസില്‍ വയ്ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്. ആദിവാസികള്‍ പ്രദര്‍ശന വസ്തുക്കളല്ലെന്ന് മന്ത്രി പറഞ്ഞു.
ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോര് അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തില്‍ പഴയ കാര്യങ്ങള്‍ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ ജീവിതം ഒരുക്കിയത്.
ഇത് ഞാൻ കണ്ടിട്ടില്ല.ഇന്നലെ വിവരം അറിഞ്ഞ വേളയില്‍ തന്നെ സാംസ്കാരിക വകുപ്പുമായി ബന്ധപ്പെട്ടിരുന്നുവെന്നും നിരുപദ്രവകരമായാണ് അവര്‍ ഇതു ചെയ്തതെന്നും മന്ത്രി രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു.
ലിവിങ് മ്യൂസിയം ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം സാമൂഹികപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഗോത്രകലകള്‍ പരിചയപ്പെടുത്തല്‍ മാത്രമാണ് മ്യൂസിയത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാരിന്റെയും ഫോക്ലോര് അക്കാദമിയുടെയും വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.