ചാലക്കുടി: വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വച്ചു ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 24 വര്‍ഷം തടവുശിക്ഷ.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയും നഗ്നഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് മൂന്നു പവന് വരുന്ന സ്വര്‍ണപാദസ്വരം കൈവശപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. നഗ്നഫോട്ടോകളുടെ പേരില്‍ ഭീഷണിപ്പെടുത്തി ഇയാള്‍ പല തവണ ബലാത്സംഗം ചെയ്തു.
വിവിധ വകുപ്പുകളിലായാണ് തടവുശിക്ഷ. 2,75000 രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും കൂടി കഠിന തടവ് അനുഭവിക്കണം. നഷ്ട പരിഹാരം അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിനായി മതിയായ തുക നല്കാന് ജില്ലാ നിയമ സേവന അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.
2019 ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ് ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.