കേരളവസ്ത്രാലയത്തില്‍ മോഷണം: പ്രതി പിടിയില്‍,

കുന്നംകുളം: കേരള വസ്ത്രാലയത്തില്‍ മോഷണം നടത്തിയ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി രാഹുല്‍ സിംഗ് (29) ആണ് അറസ്റ്റിലായത്.അഞ്ച് ലക്ഷത്തോളം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. കഴിഞ്ഞ സെപ്തംബര്‍ 17നാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ജോലിക്കാരെത്തി സ്ഥാപനം തുറന്നപ്പോഴാണ് മോഷണം നടന്നതായി സംശയം തോന്നിയത്. തുടര്‍ന്ന് സ്ഥാപന ഉടമയെ വിവരമറിയിച്ചു.

പിന്നീട് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. രണ്ടാം നിലയില്‍ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. 

സ്ഥാപനത്തിന്റെ മൂന്നാം നിലയിലെ എ.സി വിൻഡോ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളത്. ഓഫീസ് മുറിയില്‍ കടന്ന പ്രതി ലോക്കര്‍ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന തുകയാണ് മോഷണം പോയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !