തിരുവനന്തപുരം : കാര്യവട്ടത്ത് നടന്ന ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ.
44 റണ്‍സിനാണ് ഓസീസിനെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് 191 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇന്ത്യ (235/4) ഓസ്‌ട്രേലിയയെ (191/9)
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യശ്വസി ജയ്‌സ്വാളിന്റെയും റുതുരാജ് ഗെയ്ക്വാദിന്റെയും ഇഷാന്‍ കിഷന്റെയും അര്‍ദ്ധസെഞ്ച്വറിയുടേയും റിങ്കു സിംഗിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ രവി ബ്ഷ്‌ണോയുടേയും പ്രസിദ്ധ് കൃഷ്ണയുടേയും മിന്നുന്ന ബൗളിങ്ങിലൂടെയാണ് മുട്ടുകുത്തിച്ചത്. ഇരുവരും 3 വിക്കറ്റ് വീതം വീഴ്ത്തി.
Yashasvi Jaiswal receives the Player of the Match award for his solid opening act with the bat 👏👏#TeamIndia complete a 44-run win over Australia in the 2nd T20I 👌👌
— BCCI (@BCCI) November 26, 2023
Scorecard ▶️ https://t.co/nwYe5nOBfk#INDvAUS | @IDFCFIRSTBank pic.twitter.com/smMRxGogSy
തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യിൽ ഇന്ത്യ കുതിപ്പ് തുടരുന്നു. ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിക്കപ്പെട്ട ഇന്ത്യ ബോർഡിൽ 235/4 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് അവരുടെ മുഴുവൻ ഓവറിൽ 191/9 എന്ന നിലയിലേയ്‌ക്കാനേ കഴിഞ്ഞുള്ളൂ.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആതിഥേയരെ ലീഡ് ഉയർത്താൻ ഈ ഫലം സഹായിച്ചു. അഞ്ച് മത്സരങ്ങളുടെ ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി. 28ന് ഗുവാഹത്തിയിലാണ് അടുത്ത മത്സരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.