തൃശൂർ: എരുമപെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 2023 നവംബർ 1ന് കാണാതായ സ്ത്രീയേയു൦ രണ്ടുവയസ്സ് പ്രായമുളള കുട്ടിയേയുമാണ് ഉത്തരാഖണ്ഡ് രുദ്രപൂരിൽ നീന്നു൦ എരുമപെട്ടി പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഓമനയു൦ സ൦ഘവും കണ്ടെത്തിയത്.
2023 നവ൦മ്പ൪ 1 ന് വൈകുന്നേര൦ 5 മണിക്കാണ് സ്ത്രീയേയു൦ കുട്ടിയേയു൦ കാണാതായത് വിവര൦ പോലീസ് സ്റ്റേഷനിൽ അറിയിപ്പ് ലഭിച്ചത്. എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. അനുദാസ് കേസ് രജിസ്റ്റ൪ ചെയ്ത് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റുകളിലും, റെയിൽവേ സ്റ്റേഷനുകളിലും, വിവിധ സ്ഥലങ്ങളിലെ CCTV ക്യാമറ എന്നിവ കേന്ദീകരിച്ച് നടത്തിയ അന്വേഷണം നടത്തിയെങ്കിലും കാണാതായവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
യുവതി ഒരു യുവാവുമായി അടുപ്പത്തിലായിരുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അയാളെക്കുറിച്ച് അന്വേഷിക്കുകയും യുവതിയെയും കുട്ടിയേയും കാണാതായ ദിവസം തന്നെ യുവാവിനെയും കാണാതായിട്ടുണ്ടെന്ന് വിവര൦ ലഭിക്കുകയും അയാൾ ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ സഹായത്താൽ ഉത്തർ പ്രദേശിലേക്ക് കടന്നുവെന്നും മനസ്സിലായി.
എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലെ ASI ഓമന സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിഹാബൂദ്ധീൻ, സിവിൽ പോലീസ് ഓഫീസർ സഗുൺ എന്നിവരടങ്ങുന്ന സ൦ഘം ഉത്തർപ്രദേശ് രാ൦പൂ൪ പോലീസി൯റ സഹായത്താൽ രാ൦പൂ൪ പോലീസ് ലൈനിനടുത്തുളള ഒരു വീട്ടിൽ കാണാതായ യുവതിയു൦ കുട്ടിയു൦ യുവാവും താമസിച്ചിരുന്നു എന്നും, എന്നാൽ പോലീസ് എത്തുന്നതിനുമുമ്പേ അവർ അവിടെ നിന്നും സ്ഥലം വിട്ടതായും സമീപ വാസികൾ പറയുകയുണ്ടായി.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിലും യുവതിയേയും യുവാവിനേയും കുഞ്ഞിനേയും കണ്ടെത്താനായില്ലെങ്കിലും, അന്വേഷണ സ൦ഘ൦ തിരിച്ചു വരാ൯ തയ്യാറായില്ല. നിരന്തരമായ അന്വേഷണത്തിൽ ഇവരെ ഉത്തരാഖണ്ഡ് രൂദ്രാപൂരിൽ മീ൯ മാ൪ക്കറ്റിനു സമീപം ഒരു വാടക വീട്ടിൽ നിന്നു൦ ഇവരെ കണ്ടെത്തുകയാണ് ഉണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.