ന്യൂഡല്‍ഹി: റോബിന്‍ ബസിനെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കേരളത്തോടും തമിഴ്‌നാടിനോടും സുപ്രീം കോടതി. തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്ന് രണ്ട് സംസ്ഥാനങ്ങളും അറിയിച്ചു.
വഴിനീളെ ആരാധകർ കാത്തുനിന്നു മാലയിട്ടും പടക്കം പൊട്ടിച്ചും ബസിനെയും ഗിരീഷിനെയും വരവേറ്റു. എന്നാൽ ബസിന്റെ പവർ ഓഫ് അറ്റോർണി മാത്രമാണ് ഗിരീഷ് എന്നും കിഷോർ എന്ന വ്യക്തി ആണ് റോബിൻ ബസ്സിന്റെ മുതലാളിയെന്നും ഇന്ന് റോബിൻ വ്യക്തമാക്കി.
പാലക്കാട് വാളയാറിൽ റോബിൻ ബസിന് സ്വീകരണം. ബസ് ഉടമ റോബിൻ ഗിരീഷിനെ മാലയിട്ടു സ്വീകരിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്തു. തമിഴ്നാട് എംവിഡി പിടിച്ചെടുത്ത ബസ് ഉടമ പിഴ അടച്ചതിനെ തുടര്‍ന്ന് ഇന്ന് വിട്ടുകൊടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്ന ബസ് വാളയാറില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ സ്വീകരണം നല്‍കിയത്.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. അതേസമയം, തമിഴ്‌നാട് ആര്‍ടിഒയുടെ കസ്റ്റഡിയില്‍ ആയിരുന്ന റോബിന്‍ ബസ് പുറത്തിറങ്ങി. പെര്‍മിറ്റ് ലംഘിച്ചതിന് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂര്‍ ഗാന്ധിപുരം ആര്‍ടിഒ ബസ് പിടിച്ചെടുത്തത്. പെര്‍മിറ്റില്‍ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുനല്‍കിയത്. ഇന്ന് വൈകീട്ട് മുതല്‍ സര്‍വീസ് പുന:രാരംഭിക്കുമെന്ന് ബസ് ഉടമ അറിയിച്ചു.
ഓൾ ഇന്ത്യ പെർമിറ്റിൻ്റെ ബലത്തിൽ പമ്പ സർവീസ് ലക്ഷ്യമിട്ട് റോബിൻ ബസ് ഉടമ ബേബി ഗിരീഷ്. തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകിയ പശ്ചാത്തലത്തിലാണ് പമ്പ സർവീസ് നടത്താനുള്ള സാധ്യതകൾ ബേബി ഗിരീഷ് വ്യക്തമാക്കിയത്. ശബരിമല ഭക്തരെ കെ എസ് ആർ ടി സി കൊള്ളയടിക്കുന്നു എന്ന കാര്യവും ബേബി ഗിരീഷ് ചൂണ്ടിക്കാട്ടി.
പത്തനംതിട്ട – ശബരിമല ഭാഗത്തേക്ക് പോകുന്ന ഭക്തരെ കൊള്ളയടിക്കുന്ന കെ എസ് ആർ ടി സി നടപടിക്കെതിരെയാകും തന്റെ അടുത്ത നീക്കമെന്ന് ബേബി ഗിരീഷ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. നിയമപോരാട്ടം തുടരുമെന്നും അടുത്ത ലക്ഷ്യം പമ്പാ സര്‍വീസ് ആണെന്നും റോബിന്‍ ഗിരീഷ് പറഞ്ഞു. ഇനി ആരെയും പേടിക്കേണ്ട, ഈ സംരംഭം വിജയിപ്പിച്ചു കാണിക്കുക തന്നെ ചെയ്യും, നൂറല്ല ആയിരക്കണക്കിന് വണ്ടികൾ ഇതുപോലെ മൂന്നുമാസത്തിനകം ഇവിടെ ഇറങ്ങിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്ക് റോബിൻ ബസ് കയറുന്ന സമയം വിദൂരമല്ല. റോബിൻ ബസിന് ലഭിച്ചിരിക്കുന്ന പോലുള്ള പെർമിറ്റ് ഉപയോഗിച്ച് കേരളത്തിനകത്ത് സർവീസ് നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.