കോശിച്ചായന്റെ പറമ്പ്' എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "പട്ടാപ്പകൽ" കോമഡി എന്റർടൈനർ ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.
ശ്രീ നന്ദനം ഫിലിംസിന്‍റെ ബാനറിൽ എൻ. നന്ദകുമാറാണ് (N Nandakumar) 'പട്ടാപ്പകൽ' നിർമിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് അർജുൻ ആണ്. ഏപ്രിൽ മൂന്നിന് കോട്ടയത്തും പരിസരത്തുമായി ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരിയാണ് നിർവ്വഹിക്കുന്നത്.
ഗോകുലൻ, രഞ്ജിത്ത് കങ്കോൽ, വിനീത് തട്ടിൽ, ഫ്രാങ്കോ ഫ്രാൻസിസ്, നന്ദൻ ഉണ്ണി, പ്രശാന്ത് മുരളി, രഘുനാഥ്, ഡോ. രഞ്ജിത് കുമാർ, തിരുമല രാമചന്ദ്രൻ, ഗീതി സംഗീത, ആമിന, അഷിക, സന്ധ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.
ചിത്രത്തിന്‍റെ എഡിറ്റർ ജസൽ സഹീർ ആണ്. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഷാൻ റഹ്‌മാൻ ആണ് സംഗീതം പകരുന്നത്. പ്രൊഡക്ഷൻ കൺട്രോളർ - നിസാർ മുഹമ്മദ്, മേക്കപ്പ് - ജിതേഷ് പൊയ്യ, ആർട്ട് ഡയറക്‌ടർ - സന്തോഷ് വെഞ്ഞാറമ്മൂട്, കോസ്റ്റ്യൂം - ഗഫൂർ മുഹമ്മദ്, ഡാൻസ് മാസ്റ്റർ - പ്രദീപ് ആന്‍റണി, ആക്ഷൻ ഡയറക്‌ടർ - മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനീഷ് ജോർജ്, കളറിസ്റ്റ് - ലിജു പ്രഭാകർ, സ്റ്റിൽസ് - ഹാരിസ് കാസിം, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റുഡിയോ - സൗത്ത് സ്റ്റുഡിയോസ്, ഡിസൈൻസ് - ആന്‍റണി സ്റ്റീഫൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.