ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിന്റെ ഭീഷണി സന്ദേശത്തെ തുടർന്ന് സുരക്ഷ ശക്തമാക്കി ഇന്ത്യ.
കാനഡയിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് സുരക്ഷ ശക്തമാക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. വിഘടനവാദി സംഘം നൽകുന്ന സുരക്ഷാ ഭീഷണിയുടെ അടിസ്ഥാന ത്തിൽ ആണ് ഇന്ത്യ ആവശ്യം ഉന്നയിച്ചത്.
ഗുർപത്വന്ത് പന്നൂന്റെ നേതൃത്വത്തിലുള്ള വിഘടന വാദി സംഘടനയായ എസ്‌എഫ്‌ജെ ശനിയാഴ്ച പുറത്തുവിട്ടവീഡിയോയിലാണ് ഭീഷണി മുഴക്കിയത്.
വീഡിയോയിൽ, അദ്ദേഹം പഞ്ചാബി ഭാഷയിൽ സിഖുകാർക്ക് മുന്നറിയിപ്പ് നൽകി, “നവംബർ 19 ന് ശേഷം എയർ ഇന്ത്യയിൽ പറക്കരുത്, നിങ്ങളുടെ ജീവൻഅപകടത്തിലായേക്കാം.” ആ വാചകം വീഡിയോയിൽ രണ്ടുതവണ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.
നവംബർ 19- ന് എയർ ഇന്ത്യ വിമാനങ്ങളും ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളവും ആക്രമിക്കുമെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഡൽഹി, പഞ്ചാബ് വിമാനത്താവളങ്ങൾക്ക് സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഡൽഹി വിമാനത്താവളത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ സന്ദർശക പാസ് അനുവദിക്കുന്നത് നിർത്തിവെക്കാൻ ബി.സി.എ.എസ്, നിർദേശിച്ചിട്ടുണ്ട്. പഞ്ചാബിൽ എല്ലാ എയർ ഇന്ത്യ വിമാനങ്ങളിലും സുരക്ഷാപരിശോധന കർശനമാക്കാനും നിർദേശിച്ചു. ഇന്ത്യയിലുടനീളം സുരക്ഷയുടെ ഭാഗമായി ജാഗ്രത നിർദ്ദേശവും പ്രഖ്യാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.