തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം ഉണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കല്ലെറിഞ്ഞ ആളുൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നെട്ടയം സ്വദേശി രാജിക്കാണ് കല്ലേറിൽ പരിക്കേറ്റത്.
രണ്ട് സംഘങ്ങളാണ് ചേരി തിരിഞ്ഞ് സംഘർഷത്തിലേർപ്പെട്ടത്. മൈക്ക് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മ്യൂസിയം പൊലീസാണ് അക്രമികളെ കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച് എന്തും കാണിക്കുന്നതല്ല നൈറ്റ് ലൈഫ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. എന്നാല്‍ ഇനി അത് ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. തുടര്‍ച്ചയായുള്ള ആക്രമണ സംഭവങ്ങള്‍ ഉണ്ടാകുന്നതിനു പിന്നാലെ മാനവീയം വീഥിയില്‍ നൈറ്റ് ലൈഫിന് പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
നിലവില്‍ മാനവീയത്തില്‍ സ്‌റ്റേജ് പരിപാടിയും ഉച്ച ഭാഷണിയും പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ശുപാര്‍ശയുണ്ട്. എന്നാല്‍ 10 മണികഴിഞ്ഞാല്‍ ഉച്ച ഭാഷണികള്‍ പാടില്ലെന്നാണ് ശബ്ദ മലിനീകരണം പ്രകാരമുള്ള നിയമം. ഇത് കര്‍ശനമായി പാലിക്കും. രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്ന് നിര്‍ദ്ദേശിക്കുമെന്നും പോലീസ് അറിയിച്ചു.
ഇന്നുമുതല്‍ ഡ്രഗ് ടെസ്റ്റ് കിറ്റും ബ്രത്ത് അനലൈസറും മാനവീയത്തില്‍ പ്രയോഗികമാകും. എല്ലാപ്രായത്തിലുള്ള ജനങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും നൈറ്റ് ലൈഫ് ആസ്വദിക്കാന്‍ സാധിക്കണം. ഒരാള്‍ ചെയ്യുന്നത് മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ പാടില്ല. കേരളീയം കഴിഞ്ഞതിനാല്‍ മാനവീയം വീഥിയില്‍ തിരക്ക് കുറയുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഒരാള്‍ക്ക് ഉച്ച ഭാഷിണിക്ക് അനുമതി നല്‍കിയാല്‍ മറ്റുള്ളവര്‍ക്ക് ഒരു തടസ്സമായി മാറുന്നു. ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.