യൂ.കെ യൂറോപ്പ് & അഫ്രിക്കാ ഭദ്രസനത്തിന്റെ കീഴിൽ ബെഡ്ഫോർഡിൽ സെന്റ് നിക്കോളാസിന്റെ നാമത്തിലെ മലങ്കര സഭയിലെ ആദ്യ ദൈവാലയം ഇടവക മെത്രാപൊലിത്ത അഭി എബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയുടെ കല്പനയാൽ സ്ഥാപിതമായി.
25 നവംബറിൽ 2023 ബഹു വികാരി ഫാ എബി ഫിലിപ്പ് വർഗീസ് അച്ഛന്റെ മുഖ്യ കാർമികത്തത്തിലും ഹെമൽ ഹംസ്റ്റേഡ് ഇടവക വികാരി ബഹു അനൂപ് എം എബ്രഹാം അച്ഛന്റെ സഹ കാർമികത്തിലും വി കുർബാന നടന്നു. നൂറിൽ പരം ആളുകൾ വി കുർബാനയിൽ പങ്കെടുത്തു.
മലങ്കര സഭയിലെ സെന്റ് നികോളാസിന്റെ നാമത്തിൽ ഉള്ള ആദ്യ ഇടവകയാണ് ബെഡ്ഫോർഡിൽ സ്ഥാപിതമായത്. സെന്റ് നിക്കോളാസ് നാലാം നൂറ്റാണ്ടിൽ മൈറയിൽ അതായതു അതുനിക തുർക്കിയിൽ ക്രിസ്തിയൻ സഭകൾക്കിടയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ വിശുദ്ധൻ ആയിരുന്നു.അശരനരുടെയും അലമ്പഹിനരുടെയും ആശ്രയ കേന്ദ്രം ആയിരുന്നു ഈ പിതാവ്. ഈ വിശുദ്ധ പിതാവിന്റെ മധ്യസ്ഥതയിൽ വളരെയേറെ അത്ഭുതപ്രവർത്തികളും ചരിത്രത്തിൽ രേഖപെടുത്തിയിരിക്കുന്നു. എല്ലാ വർഷവും ഡിസംബർ മാസം 6 ആം തിയതി ആണ് ഈ പിതാവിന്റെ ഓർമ്മദിവസം ആചരിക്കുന്നത്. സെന്റ് നികോള്സിന്റെ തിരുശേഷിപ്പ് പാമ്പാകൂട പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്.
എല്ലാ മാസവും നാലാമത്തെ ശനിയാഴ്ചയാണ് ബെഡ്ഫോഡ് ഇടവകയിലെ വി കുർബാന. MK43 0NF എന്നതാണ് ബെഡ്ഫോഡിലെ ഇടവകയുടെ അഡ്രസ്സ്. പുതിയ ഇടവകയ്ക്ക് എല്ലാവിധ ആശംസകളോടെ ഇന്ത്യൻ ഓർത്തഡോക്സ് സഭ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.