മണിമലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വേഷം മാറിയെത്തി മോഷണ ശ്രമം; സ്ത്രീ വേഷം ധരിച്ചെത്തിയ ആള്‍ പൂട്ട് ചുറ്റിക ഉപയോഗിച്ച്‌ പൊളിക്കാൻ ശ്രമിച്ചു,

മണിമല: ബസ് സ്‌റാന്റില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നു.

കാഴ്ചയില്‍ 30-35 വയസ് തോന്നിക്കുന്ന സ്ത്രീ വേഷധാരിയായ ആള്‍ വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് ചുറ്റിക ഉപയോഗിച്ച്‌ തുറക്കുവാൻ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പൂട്ടുകള്‍ തുറക്കാൻ സാധിക്കാതെ വന്നതിനാല്‍ തിരികെ പോയി. ബസ് സ്റ്റാന്റില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ബസുകളുടെ മറവിലാണ് മോഷണ ശ്രമം നടന്നത്. വ്യാപാരികള്‍ പൊലീസില്‍ പരാതി നല്‍കി.

ബസ് സ്റ്റാന്റിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെയും സാമൂഹിക വിരുദ്ധശല്യത്തിനെതിരെയും വഴി വിളക്കുകള്‍ സ്ഥാപിക്കുന്നതിനും പൊലീസ് പട്രോളിങ് ശക്തമാക്കുന്നതിനുമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ് കമ്മറ്റി വെള്ളാവൂര്‍ പഞ്ചായത്തിനും മണിമല പൊലീസിലും നേരത്തെ തന്നെ പരാതി നല്‍കിയിട്ടുള്ളതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !