കൊട്ടാരക്കര: വാളകം ബഥനി കുരിശടിക്കു സമീപം മൂന്ന് ചോരകുഞ്ഞുങ്ങളെ മൂന്ന് തവണയായി ഉപേക്ഷിച്ചിട്ടും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടത് ഗൗരവമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പിന്നീട് 2022ല്‍ അതേസ്ഥലത്ത് വീണ്ടും ഒരു നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടു. അതോടെ പള്ളി അധികൃതര്‍ കുരിശടിക്ക് സമീപം സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു. എന്നിട്ടും ജനുവരി 17ന് മറ്റൊരു കുഞ്ഞിനെ അവിടെ കണ്ടെത്തി.
നാട്ടുകാരും പള്ളി അധികൃതരും ക്യാമറ പരിശോധിച്ചപ്പോള്‍ രാത്രി രണ്ടുമണിയോടെ ആയൂര്‍ ഭാഗത്തു നിന്ന് ഒരു സ്കൂട്ടര്‍ കുരിശടിക്ക് സമീപമെത്തി മദ്ധ്യവയസ്ക്കനായ ഒരാള്‍ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചശേഷം കൊട്ടാരക്കര ഭാഗത്തേക്കു വണ്ടി ഓടിച്ചുപോയതായി കണ്ടു.
തെളിവുകള്‍ കിട്ടിയിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൊതു പ്രവര്‍ത്തകനായ വാളകം സ്വദേശി അലക്സ് മാമ്പുഴ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
അന്വേഷണം എങ്ങുമെത്താതാതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്നതിന് പിന്നില്‍ ഏതോ മാഫിയാ സംഘമുള്ളതായി പരാതിക്കാരൻ ആരോപിച്ചിരുന്നു.
സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി, ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര് കക്ഷിയാക്കിയാണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
കേസ് അന്വേഷണ കാര്യങ്ങള്‍ക്ക് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാൻ എതിര് കക്ഷികളെ ചുമതലപ്പെടുത്തി. അലക്സ് മാമ്പുഴക്ക് വേണ്ടി അഭിഭാഷകരായ ശ്യാം ജെ സാം, മീരാ പഠിക്കല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.