കേരള പൊലീസിൽ 69 പേര്‍ ആത്മഹത്യ ചെയ്തു; തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ

തിരുവനന്തപുരം: കേരള പൊലീസിൽ നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേരെന്ന് റിപ്പോർട്ട്. 169 പേർ സ്വയം വിരമിച്ചു


വിഷാദരോഗം കാരണമാണ് കൂടുതല്‍പേരും ആത്മഹത്യ ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2019–18 പേർ , 2020–10 പേർ, 2021–8പേർ, 2022–20പേർ, 2023–13പേർ എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ ഒടുവിലത്തെ എണ്ണം.

തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ–10 പേർ. രണ്ടാമത് ആലപ്പുഴയും എറണാകുളം റൂറലും–7 പേർ വീതം. കുടുംബപരമായ കാരണങ്ങളാൽ 30 പേർ ആത്മഹത്യ ചെയ്തു. ആരോഗ്യ കാരണങ്ങളാൽ 5പേരും, വിഷാദരോഗത്താൽ 20പേരും, ജോലി സമ്മർദത്താൽ 7പേരും, സാമ്പത്തിക കാരണങ്ങളാൽ 5പേരും ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ല. 

കഴിഞ്ഞ ദിവസം ബുധനാഴ്ച്ച (08/11/2023) പൊലീസ് ആസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് 2019 ജനുവരി മുതൽ 2023 ഓഗസ്റ്റ് 30വരെയുള്ള കണക്കുകൾ അവതരിപ്പിച്ചത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !