കൊല്ലം: ആറാം ക്ലാസുകാരനെ തല്ലിച്ചതച്ച് ട്യൂഷൻ അദ്ധ്യാപകൻ. ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.
ഹോംവര്‍ക്ക് കൊടുത്തത് ചെയ്യാത്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത അധ്യാപകനോട് കുട്ടി കള്ളം പറഞ്ഞെന്നാണ് അധ്യാപകന്റെ വാദം. ഹോംവര്‍ക്ക് എഴുതിയിട്ടുണ്ടെന്നും ഇപ്പോള്‍ കയ്യിലില്ലെന്നുമായിരുന്നു കുട്ടി അധ്യാപകനോട് പറഞ്ഞത്. ഇതേതുടര്‍ന്ന് പ്രകോപിതനായ റിയാസ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു
ഞങ്ങളും അടികൊണ്ടാണ് വളര്‍ന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാൻ പറ്റില്ല. ക്രൂരമര്‍ദനമാണ് നടന്നത്. മകൻ തലവേദനയെ തുടര്‍ന്ന് എംആര്‍ഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്. ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മര്‍ദിച്ചത് എന്ന് മാതാപിതാക്കള്‍ പറയുന്നു.
ഇതിന് മുൻപും റിയാസ് മകനെ ചൂരല്‍ കൊണ്ട് അടിച്ചിട്ടുണ്ട്. എന്നാല്‍ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താൻ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവില്‍ കുഞ്ഞിന് കിട്ടിയ മര്‍ദ്ദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ് പറയുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.