ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് ഈ വർഷം തന്നെ നിർബന്ധമായും നടപ്പാക്കണം: ടോണി ചിറ്റിലപ്പിള്ളി, അൽമായ ഫോറം സെക്രട്ടറി, സീറോ മലബാർ സഭ

ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് ഈ വർഷം തന്നെ നിർബന്ധമായും നടപ്പാക്കണം: ടോണി ചിറ്റിലപ്പിള്ളി, അൽമായ ഫോറം സെക്രട്ടറി, സീറോ മലബാർ സഭ

പ്രിയപ്പെട്ട കേരള മന്ത്രിമാരെ, ഒരു കോടി വില വരുന്ന നവകേരള ബസിൽ നിങ്ങൾ യാത്ര ചെയ്യുന്നത് തീരദേശ തൊഴിലാളികളുടെയും ,മലയോരദേശ കർഷകരുടെയും ,ദളിത് ക്രൈസ്തവരുടെയും ജീവിത യാതന പേറുന്ന നെഞ്ചത്ത് കയറിയാണ് എന്ന് ഓർമ വേണം. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപടിയാകാതെ സെക്രട്ടറിയേറ്റിലെ ഫ്രീസറിൽ ഇരിക്കുമ്പോൾ  ആശുപത്രികളിലെ മോർച്ചറിയിലെ  ഫ്രീസറിൽ ആകുന്നത്  പാവപ്പെട്ട നെൽകർഷകരും വന്യമൃഗങ്ങളുടെ കുത്തേറ്റ് ജീവൻ പോയവരുമാണെന്നോർക്കണം.

ക്രൈസ്തവരുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഈ റിപ്പോർട്ട് ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപേ നടപ്പിൽ വരുത്തിയില്ലെങ്കിൽ പത്തോളം ലോകസഭാ  മണ്ഢലങ്ങളിൽ ആര് ജയിക്കണമെന്ന് ക്രൈസ്തവർ തീരുമാനിക്കും. ക്രൈസ്തവ സമൂഹം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ നീതിപൂര്‍വകമായി കണ്ടില്ലെങ്കിൽ കൃത്യമായ രാഷ്ട്രീയ ക്രൈസ്തവ ധ്രുവീകരണം കേരളത്തിൽ ഉണ്ടാകും.തങ്ങളുടെ ആവശ്യങ്ങൾ നിവർത്തിച്ചു കിട്ടാൻ ഇപ്പോൾ തന്നെ വിവിധ ക്രൈസ്തവ കൂട്ടായ്മകൾ രംഗത്തുണ്ട്.

കാട്ടിലെ മൃഗങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ട് ! പക്ഷെ കർഷകനു വേണ്ടി,ക്രൈസ്തവന് വേണ്ടി  സംസാരിക്കാൻ ആരുണ്ട് ?ചുരുക്കം ചിലർ  മാത്രമാണ് ഇന്ന് ക്രൈസ്തവർക്ക് വേണ്ടി സംസാരിക്കുന്നത്.നിയമസഭയിലെ  ക്രൈസ്തവരായ മന്ത്രിമാരും എം എൽ എ മാരും വായ തുറന്ന് ക്രൈസ്തവർക്ക് വേണ്ടി സംസാരിക്കാൻ തയ്യറാകണം.നവ കേരളം കെട്ടിപ്പടുക്കാൻ നവകേരള  സദസുമായി മന്ത്രിസഭ സഞ്ചരിക്കുമ്പോൾ ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയിട്ടു വേണം  അത് ചെയ്യാനെന്ന് ക്രൈസ്തവ മന്ത്രിമാർ മുഖ്യമന്ത്രിയെ ഉപദേശിക്കണം.നിങ്ങൾ നടത്തുന്നത് നരക കേരള സദസോ? നാടുവാഴി സദസോ?...കേരള ജനത തീരുമാനിക്കട്ടെ.

ടോണി ചിറ്റിലപ്പിള്ളി( അൽമായ ഫോറം സെക്രട്ടറി,സീറോ മലബാർ സഭ)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !