"ഷമിയാണ് താരം" റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഷമി; ഇന്ത്യ ലോകകപ്പ് സെമിയിൽ ; ലങ്ക 19.4 ഓവറിൽ 55 റൺസിന് ഓള്‍ ഔട്ട് ;

മുംബൈ: ശ്രീലങ്കയെ തകർത്ത് ചാരമാക്കി ഇന്ത്യ ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. ലങ്കയെ 302 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 358 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക 19.4 ഓവറിൽ 55 റൺസിന് ഓൾഔട്ടായി. 


മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്ക തകര്‍ന്നു തരിപ്പണമായി. ലങ്കയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിറം മങ്ങി. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 

ഇന്ത്യയ്ക്ക് വേണ്ടി ഷമി അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്തപ്പോള്‍ സിറാജ് 3 വിക്കറ്റ് നേടി.

ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് നേടി. അഞ്ചോവറില്‍ 18 റണ്‍സിനാണ് ഷമിയുടെ നേട്ടം. ഈ നേട്ടത്തോടെ ലോകകപ്പ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ എന്ന നേട്ടവും ഷമിയെ തേടിയെത്തി.

45 വിക്കറ്റുകളാണ് ഷമി ഏകദിന ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി നേടിയിട്ടുള്ളത്. വെറും 14 മല്‍സരങ്ങളില്‍ നിന്നാണ് ഷമിയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ജവഗല്‍ ശ്രീനാഥ് (44), സഹീര്‍ ഖാന്‍ (44) എന്നിവരുടെ പേരിലുള്ള റെക്കോര്‍ഡാണ് ഷമി സ്വന്തം പേരിലാക്കിയത്.

ബുംറയും ജഡേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

രണ്ടാം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ (4) ദിൽഷൻ മധുശങ്കയുടെ (5-80) പുറത്താക്കിയതിന് ശേഷം ഇന്ത്യയുടെ തുടക്കം തകർച്ചയായിരുന്നു.

എന്നിരുന്നാലും, വിരാട് കോഹ്‌ലിയും (88), ശുഭ്‌മാൻ ഗില്ലും (92) രണ്ടാം വിക്കറ്റിൽ 189 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ 357-8 എന്ന സ്‌കോറിലേക്ക് നയിച്ചു.

ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ തോറ്റാലും ഇന്ത്യയ്ക്ക് സെമി ബെര്‍ത്ത് നഷ്ടമാകില്ല. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും ലോകകപ്പ് പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കുകയും ചെയ്യുന്ന ആദ്യ ടീമാണ് ഇന്ത്യ, അതേസമയം ശ്രീലങ്ക ഏഴാം സ്ഥാനത്ത് തുടരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ് www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037    പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comwww.dailymalayaly.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ് www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037    പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comwww.dailymalayaly.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !