നേര്യമംഗലം: ഇടുക്കി റോഡിൽ കരിമണൽ ആഡിറ്റ് വണ്ണിൽ അജ്ഞാത വാഹനം ഇടിച്ച ബൈക്ക് യാത്രക്കാരൻ റോഡിൽ വീണ് തൽക്ഷണം മരിച്ചു.
പുലർച്ചെ 15 നു രാവിലെ 3 മണിയോടെ ആയിരുന്നു അപകടം. ബുധനാഴ്ച പുലർച്ചെ 5.30 തോടെ ഇതു വഴിയെത്തിയ കാർ യാത്രക്കാരനാണ് പാതയോരത്ത് മൃതദേഹം കണ്ടെത്തിയത്. ഇയാൾ അറിയിച്ചത് പ്രകാരം കരിമണൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
തോപ്രാംകുടി മുണ്ടയ്ക്കൽ ഡെനി ഐപ്പ് (36) ണ് മരിച്ചത്. വെള്ളിയാഴ്ച ജോലിക്കായി ഇസ്രായേലിന് പോകാനിരിക്കെയാണ് മരണം. ബോംബയിൽ വച്ച് ഇസ്രയേലിൽ ജോലിക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞ് എറണാകുളത്ത് എത്തിയ ശേഷം ബൈക്കിൽ തോപ്രാംകുടിയിലേക്ക് മടങ്ങുകയായിരുന്നു. അവിവാഹിതനാണ്. സംസ്കാരം തോപ്രാംകുടി സെന്റ് മരിയാ ഗൊരേത്തി ദേവാലയത്തിൽ നടത്തി.
യുവാവിനെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ ലോറിയും ഡ്രൈവറും പോലീസ് പിടിയിലായി. ലോറി ഡ്രൈവർ ചാലക്കുടി കൊടകര സ്വദേശി കോഴിക്കോടൻ വീട്ടിൽ വിപിൻ (29) ആണ് അറസ്റ്റിലായത്. നേര്യമംഗലം റൂട്ടിൽ തട്ടേക്കണ്ണിയ്ക്ക് സമീപം ഓഡിറ്റ് ഒന്നിൽ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയ ലോറി CCTV ഫുട്ടേജ് നോക്കിയുള്ള പോലീസിന്റെ പരിശോധനയിൽ ജോർജ് ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റേത് എന്ന് കണ്ടെത്തുകയായിരുന്നു.അണക്കരയിൽ ലോഡ് ഇറക്കിയ ശേഷം തിരിച്ചു പോകുകയായിരുന്നു.
സംഭവസ്ഥലം മുതൽ കോതമംഗലം വരെ ഉള്ള CCTV ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.കണിമണൽ CI സിഐ സിനോദ് കെ, SI മാരായ രാജേഷ് കുമാർ, സി.ആർ സന്തോഷ് എന്നിവരുടെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.